Webdunia - Bharat's app for daily news and videos

Install App

റിയാലിറ്റി ഷോയിലെ സാഹസിക പ്രകടനം അനുകരിച്ചു; പതിനൊന്നുകാരന് ദാരുണാന്ത്യം

റിയാലിറ്റി ഷോയിലെ ഫയര്‍ ഡാന്‍സ് അനുകരിച്ച കുട്ടിക്ക് ദാരുണാന്ത്യം

Webdunia
ശനി, 5 ഓഗസ്റ്റ് 2017 (11:21 IST)
റിയാലിറ്റി ഷോയിലെ ഫയര്‍ ഡാന്‍സ് അനുകരിച്ച കുട്ടിക്ക് ദാരുണാന്ത്യം. വായില്‍ മണ്ണെണ്ണയൊഴിച്ച് തീയിലേയ്ക്കു തുപ്പുന്ന കളിയാണ് കുട്ടിയുടെ ജീവനെടുത്തത്. തെലുങ്കാനയിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ രാപല്‍ കാളി വിശ്വനാഥാണ് കൊല്ലപ്പെട്ടത്.
 
ചൊവ്വാഴ്ചയാണ് ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ബാലന്‍ ഈ ഫയര്‍ ഡാന്‍സ് കണ്ടത്. വായില്‍ മണ്ണെണ്ണ ഒഴിച്ച് തീയിലേക്ക് തുപ്പുന്ന തീക്കളിയാണ് അന്നു തന്നെ കുട്ടി അനുകരിച്ചത്. എന്നാല്‍, കുട്ടിയുടെ കളിക്കിടെ തീ നിയന്ത്രണാതീതമായി ആളിക്കത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു.
 
ഉടന്‍ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഏറെ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച കുട്ടി മരണത്തിനു കീഴടങ്ങുകയും ചെയ്തു. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments