Webdunia - Bharat's app for daily news and videos

Install App

മോദിക്കെതിരെ പരാമര്‍ശം നടത്തിയാല്‍ കൈകാര്യം ചെയ്യും; ബല്‍റാമിനെ മാനസികാരോഗ്യ കേന്ദ്രത്തിലടയ്ക്കണം - കെ സുരേന്ദ്രന്‍

ബല്‍റാമിനെ മാനസികാരോഗ്യ കേന്ദ്രത്തിലടയ്ക്കണം - കെ സുരേന്ദ്രന്‍

Webdunia
ശനി, 27 മെയ് 2017 (18:10 IST)
കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയില്‍ വില്‍ക്കുന്നതു രാജ്യവ്യാപകമായി നിരോധിച്ച നടപടിക്കെതിരെ വിടി ബല്‍റാം എംഎല്‍എ ഫേസ്‌ബുക്കില്‍ കുറിച്ച പോസ്‌റ്റിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്.

ബല്‍റാമിനെ മാനസികാരോഗ്യ കേന്ദ്രത്തിലടയ്ക്കണം. തെമ്മാടിത്ത ഭാഷ ഉപയോഗിച്ചാല്‍ അദ്ദേഹത്തെ ചെറുപ്പക്കാര്‍ കൈകാര്യം ചെയ്യും. എല്ലാവര്‍ക്കും ക്ഷമ ഉണ്ടാകില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശമായ ഭാഷ ഉപയോഗിച്ചല്‍ എംഎല്‍എയെ യുവാക്കള്‍ കൈകാര്യം ചെയ്യും. വിഷയത്തില്‍ അഭിപ്രായം അറിയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നാല് മാസം മുമ്പ് കത്ത് എഴുതിയിരുന്നു. അതിന് മറുപടി നല്‍കാതിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നാടാകെ ബീഫ് ഫെസ്‌റ്റ് നടത്തിയാല്‍ സാമുഹികാന്തരീക്ഷം കലുഷിതമാകും. അതിനൊന്നും തങ്ങള്‍ ഉത്തരവാദികള്‍ ആയിരിക്കില്ല. കാപട്യക്കാരില്‍ കാപട്യക്കാനാണ് എ.കെ ആന്റണി. സ്വന്തം കുട്ടിയെ തള്ളി പറയുകയാണ് അദ്ദേഹം. നിയമം കൊണ്ടുവനത് കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോഴാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

“ഡാ മലരേ, കാളേടെ മോനേ.. ഈ നാട്ടില്‍ എല്ലാവര്‍ക്കും വിശപ്പടക്കാന്‍ വല്ലതും കിട്ടുന്നുണ്ടോന്ന് ആദ്യം നോക്ക് ” -  എന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments