Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

എന്തുകഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും എല്ലാവര്‍ക്കും ഉണ്ട് : കേന്ദ്രമന്ത്രി രാംദാസ്

ബീഫ് കഴിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്ന് കേന്ദ്രമന്ത്രി രാംദാസ്

എന്തുകഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും എല്ലാവര്‍ക്കും ഉണ്ട് : കേന്ദ്രമന്ത്രി രാംദാസ്
ന്യൂഡല്‍ഹി , ശനി, 15 ജൂലൈ 2017 (14:46 IST)
ബീഫ് കഴിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്, ബീഫിന്റെ പേരില്‍ ഗോരക്ഷകര്‍ ചമഞ്ഞ് ആക്രമണം നടത്തുന്നവരെ കൈകാര്യം ചെയ്യുമെന്നും കേന്ദ്രമന്ത്രി രാം ദാസ് അതാവലെ. രാജ്യത്ത് 
പശുസംരക്ഷകരുടെ പേരില്‍ നിരവധി ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. അവരെ നേരിടാന്‍ തങ്ങളുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ തെരുവിലിറങ്ങുമെന്നും രാംദാസ് അതാവലെ പറഞ്ഞു.
 
രാജ്യത്തെ ഓരോ വ്യക്തിക്കും അവര്‍ എന്തുകഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. ബീഫ് കഴിക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ അത് അവരുടെ അവകാശമാണ്. ഇന്ന് പശു സംരക്ഷണത്തിന്റെ പേര് പറഞ്ഞ് ചില ഗോരക്ഷകര്‍ നിയമം കയ്യിലെടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതില്‍ നിരപരാധികളായ പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. പശുവിന്റെ പേരില്‍ ഇവിടെ ഉയര്‍ന്നുവരുന്ന അക്രമം ഒരു പക്ഷേ സര്‍ക്കാരിന്റെ പ്രതിച്ഛായ ഇല്ലാതാക്കാനുള്ള ശ്രമമായിരിക്കാമെന്നും മന്ത്രി പ്രതികരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമ ഇല്ലാതായത് ദിലീപിന്റെ ഒതുക്കല്‍ മൂലമോ ?; നടിയെ ആക്രമിച്ചതിലെ സത്യം പുറത്തുവരണം: ഹരിശ്രീ അശോകന്‍