Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഉറങ്ങുമ്പോള്‍ ഫാന്‍ നിര്‍ത്തിയതിന് മുത്തലാക്ക് ചൊല്ലി; എന്നാല്‍ യുവതി പറഞ്ഞത് ഇങ്ങനെ !

മുത്തലാക്ക് ചൊല്ലാന്‍ കാരണമായത് ഫാനോ?

ഉറങ്ങുമ്പോള്‍ ഫാന്‍ നിര്‍ത്തിയതിന് മുത്തലാക്ക്  ചൊല്ലി; എന്നാല്‍ യുവതി പറഞ്ഞത് ഇങ്ങനെ !
, ചൊവ്വ, 30 മെയ് 2017 (14:50 IST)
മുത്തലാക്ക് ചെയ്യുന്നതിന് നിസാരകാരണം മാത്രം മതി എന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ ഇപ്പോള്‍ സമൂഹത്ത് നടക്കുന്നുണ്ട്. അതിന് ഒരു ഉദാഹരണമാണ് ഈ സംഭവം ഉറങ്ങുമ്പോള്‍ ഫാന്‍ നിര്‍ത്തിയതിന്റെ പേരിലായിരുന്നു മുംബൈയില്‍ ടാക്‌സിയോടിക്കുന്നയാള്‍ ഭാര്യയെ മൊഴി ചൊല്ലിയത്.
 
മൂന്ന് വര്‍ഷം മുന്‍പ് നടന്ന സംഭവം പുറത്ത് വന്നത് 55 കാരിയായ ഭാര്യ വീട് വിടാന്‍ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ്. എന്നാല്‍ ഫാന്‍ നിര്‍ത്തിയത് താനല്ലെന്ന് ഭാര്യ പൊലീസിന് മൊഴി നല്‍കിയിരുന്നു. 
 
ഭര്‍ത്താവ്  ഉറങ്ങുമ്പോള്‍ താന്‍ അദ്ദേഹത്തോട് പച്ചക്കറി വാങ്ങിക്കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഫാന്‍ വലിയ ശബ്ദത്തില്‍ കറങ്ങുന്നത് കൊണ്ട് അദ്ദേഹം എഴുന്നേറ്റില്ലെന്നും എഴുന്നേല്‍പ്പിക്കാന്‍ വേണ്ടി മകളാണ് ഫാന്‍ നിര്‍ത്തിയതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ചാടിയെഴുന്നേറ്റ അദ്ദേഹം വീട്ടില്‍ നിന്നും പുറത്തേക്ക് പോകുകയും സുഹൃത്തുമായി മടങ്ങിവന്ന് മുത്തലാക്ക് ചൊല്ലുകയുമായിരുന്നുവെന്ന് വീട്ടമ്മ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാബറി മസ്ജിദ് കേസ്: ബിജെപി നേതാക്കൾക്ക് ജാമ്യം