Webdunia - Bharat's app for daily news and videos

Install App

ബോക്സോഫീസില്‍ മമ്മൂട്ടിയുടെ ഇടിവെട്ട് പ്രകടനം, പടം ഓടിയത് 300 ദിവസം!

Webdunia
വെള്ളി, 23 ജൂണ്‍ 2017 (16:51 IST)
സിദ്ദിക്ക്-ലാല്‍ എന്ന കൂട്ടുകെട്ടില്‍ നിന്ന് മാറി സിദ്ദിക്ക് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ഹിറ്റ്‌ലര്‍’. മമ്മൂട്ടി നായകനായ ചിത്രം നിര്‍മ്മിച്ചത് ലാല്‍ ആയിരുന്നു. 1996ല്‍ റിലീസായ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു.
 
കേരളത്തിലെ തിയേറ്ററുകളില്‍ 300 ദിവസമാണ് ഹിറ്റ്‌ലര്‍ തകര്‍ത്തോടിയത്. അതുവരെയുള്ള എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും ഹിറ്റ്‌ലര്‍ തിരുത്തി. 
 
ഹിറ്റ്‌ലര്‍ മാധവന്‍‌കുട്ടി എന്ന മമ്മൂട്ടിക്കഥാപാത്രവും അഞ്ച് സഹോദരിമാരുമായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റ്. സൂപ്പര്‍ കോമഡിരംഗങ്ങളും സംഘര്‍ഷഭരിതമായ കഥയും നല്ല ആക്ഷനും സിനിമയുടെ പ്രത്യേകതയായി. എല്ലാ ജനറേഷനിലുമുള്ള പ്രേക്ഷകരെ ചിത്രം ആകര്‍ഷിച്ചു. 
 
മമ്മൂട്ടിയുടെ നായികയായി ശോഭന എത്തിയ ഹിറ്റ്‌ലറില്‍ എസ് പി വെങ്കിടേഷ് ഈണമിട്ട എല്ലാ ഗാനങ്ങളും ഹിറ്റായി. തമിഴിലും ഹിന്ദിയിലും തെലുങ്കിലും കന്നഡയിലും ചിത്രം റീമേക്ക് ചെയ്തു.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments