Webdunia - Bharat's app for daily news and videos

Install App

ആ പേര് വേണ്ടെന്ന് മമ്മൂട്ടി പറഞ്ഞു, മോഹന്‍ലാല്‍ ആ പേരെടുത്തു!

Webdunia
ശനി, 24 നവം‌ബര്‍ 2018 (14:13 IST)
മലയാള സിനിമയില്‍ കൊടുക്കല്‍ വാങ്ങലുകള്‍ പതിവാണ്. മെഗാതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ഇങ്ങനെയൊരു പരസ്പര സഹകരണം സാധാരണയാണ്. മമ്മൂട്ടിക്കായി തയ്യറാക്കപ്പെട്ട കഥാപാത്രങ്ങള്‍ മോഹന്‍ലാല്‍ ചെയ്യുന്നതും തിരിച്ചും ഉള്ള സംഭവങ്ങള്‍ നിരന്തരം സംഭവിക്കുന്നു.
 
ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രം എസ് എന്‍ സ്വാമി എഴുതുമ്പോള്‍ മമ്മൂട്ടി അവതരിപ്പിക്കേണ്ട നായക കഥാപാത്രത്തിന്‍റെ പേര് അലി ഇമ്രാന്‍ എന്നായിരുന്നു. കഥ വിശദമായിക്കേട്ട മമ്മൂട്ടി നായക കഥാപാത്രം മുസ്ലിം ആകേണ്ട ബ്രാഹ്‌മണന്‍ ആയാല്‍ മതിയെന്നുപറഞ്ഞു. അങ്ങനെയാണ് അലി ഇമ്രാന്‍ മാറി ആ സ്ഥാനത്ത് സേതുരാമയ്യര്‍ വന്നത്. സേതുരാമയ്യര്‍ നടക്കുന്നതും മറ്റ് മാനറിസങ്ങളും മമ്മൂട്ടി തന്നെ കണ്ടെത്തിയതാണ്.
 
എന്നാല്‍ അലി ഇമ്രാനെ എസ് എന്‍ സ്വാമി കൈവിട്ടില്ല. കെ മധു സംവിധാനം ചെയ്ത മൂന്നാം മുറ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ചെയ്യുന്ന കഥാപാത്രത്തിന് ആ പേര് നല്‍കി. അലി ഇമ്രാന്‍ എന്ന പൊലീസ് ഓഫീസറായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ചു.
 
1988 നവംബര്‍ 18നാണ് മൂന്നാം മുറ റിലീസ് ആയത്. ആ വര്‍ഷത്തെ ഏറ്റവും വലിയ പണം‌വാരിപ്പടമായി മൂന്നാം മുറ മാറി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments