Webdunia - Bharat's app for daily news and videos

Install App

വിഷ്ണുവിന്‍റെ നമ്പരുകള്‍ - ഒരു മമ്മൂട്ടിച്ചിത്രം

Webdunia
ശനി, 4 ഓഗസ്റ്റ് 2018 (15:36 IST)
ഏത് കഥാപാത്രത്തെയും അതിന്‍റെ ഉള്ളറിഞ്ഞ് അവതരിപ്പിക്കാന്‍ മിടുക്കനാണ് മമ്മൂട്ടി. ഗൌരവമുള്ള കഥാപാത്രമായാലും ചിരിപ്പിക്കുന്ന വേഷമായാലും പൊലീസായാലും കള്ളനായാലും വക്കീലായാലും വല്യേട്ടനായാലും ആ കഥാപാത്രത്തോട് ഏറ്റവും സത്യസന്ധതപുലര്‍ത്താന്‍ മമ്മൂട്ടിക്ക് കഴിയാറുണ്ട്.
 
മമ്മൂട്ടിയുടെ കരിയറിലെ വ്യത്യസ്തമായ ഒരു സിനിമയായിരുന്നു കുട്ടേട്ടന്‍. അന്നുവരെ അത്തരം ഒരു കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചിരുന്നില്ല. ജോഷിയും അത്തരം ഒരു സിനിമ മുമ്പ് ചെയ്തിരുന്നില്ല. ഗൌരവമുള്ള സിനിമകളില്‍ നിന്ന് മമ്മൂട്ടിയുടെയും ജോഷിയുടെയും വലിയ മാറ്റമായിരുന്നു കുട്ടേട്ടന്‍.
 
വിവാഹിതനായ, സ്ത്രീകള്‍ വലിയ വീക്‍നെസായ വിഷ്ണു എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി കുട്ടേട്ടനില്‍ അവതരിപ്പിച്ചത്. ‘വിഷ്ണുവിന്‍റെ നമ്പരുകള്‍’ എന്നായിരുന്നു ആദ്യം ഈ സിനിമയ്ക്ക് പേരിട്ടിരുന്നത്. പിന്നീട് കുട്ടേട്ടന്‍ എന്ന് മാറ്റുകയായിരുന്നു.
 
ലോഹിതദാസിനും അതുവരെ താന്‍ എഴുതിയിരുന്ന ഗൌരവമുള്ള സിനിമകളില്‍ നിന്ന് ഒരു റിലീഫായിരുന്നു കുട്ടേട്ടന്‍. മൂന്ന് സിനിമകളാണ് ജോഷിക്കുവേണ്ടി ലോഹി എഴുതിയത്. മറ്റ് രണ്ടെണ്ണം കൌരവര്‍, മഹായാനം എന്നിവ.
 
മമ്മൂട്ടിയുടെ ഭാര്യാവേഷത്തില്‍ കുട്ടേട്ടനില്‍ വന്നത് സരിതയായിരുന്നു. വിഷ്ണു പ്രാപിക്കാന്‍ വേണ്ടി കൊണ്ടുവരികയും പിന്നീട് മകളെപ്പോലെ നോക്കേണ്ടിവരികയും ചെയ്യുന്ന പെണ്‍കുട്ടിയായി മാതു എത്തി. തിലകന്‍, മുരളി, ഒടുവില്‍, ജഗദീഷ്, സുകുമാരി തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
 
പടം മികച്ച വിജയം നേടി. കുട്ടേട്ടന്‍ എന്ന കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. എന്തുകൊണ്ടും വിഷ്ണുവിന്‍റെ നമ്പരുകള്‍ എന്ന പേരിനേക്കാള്‍ കുട്ടേട്ടന്‍ എന്ന പേരുതന്നെയാണ് ആ സിനിമയ്ക്ക് ചേരുക എന്ന് നിസംശയം പറയാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments