Webdunia - Bharat's app for daily news and videos

Install App

നരസിംഹ മന്നാഡിയാര്‍ക്ക് മുകളില്‍ നില്‍ക്കുന്ന ഒരു മാസ് കഥാപാത്രവും മലയാളത്തില്‍ ജനിച്ചിട്ടില്ല!

Webdunia
തിങ്കള്‍, 30 ജൂലൈ 2018 (18:07 IST)
1993ല്‍ റിലീസായ ധ്രുവം മമ്മൂട്ടിയുടെ ഏറ്റവും കരുത്തുറ്റ ഒരു കഥാപാത്രത്തെയാണ് മലയാള സിനിമയ്ക്ക് സംഭാവന ചെയ്തത്. നരസിംഹ മന്നാഡിയാര്‍ എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. അധികാരത്തിന്‍റെയും മനുഷ്യത്വത്തിന്‍റെയും അവതാരരൂപമാണ് മന്നാഡിയാര്‍. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ വിരിഞ്ഞ ഈ കഥാപാത്രത്തിന്‍റെ ചുവടുപിടിച്ച് പിന്നീട് സൂപ്പര്‍താരങ്ങള്‍ തന്നെ എത്രയോ വേഷങ്ങള്‍ കെട്ടിയാടി.
 
തമിഴകത്ത് പിന്നീട് സൂപ്പര്‍താരമായി മാറിയ വിക്രം അഭിനയിച്ച ആദ്യ മലയാള ചിത്രമാണ് ധ്രുവം. മമ്മൂട്ടിയുടെ നായികയായി ഗൌതമിയാണ് അഭിനയിച്ചത്. മൈഥിലി എന്നായിരുന്നു കഥാപാത്രത്തിന്‍റെ പേര്. പിന്നീട് ജാക്പോട്ട്, സുകൃതം എന്നീ സിനിമകളിലും മമ്മൂട്ടി - ഗൌതമി ജോഡി ആവര്‍ത്തിച്ചു. ജോഷിക്കുവേണ്ടി എസ് എന്‍ സ്വാമി എഴുതിയ രണ്ടാമത്തെ തിരക്കഥയായിരുന്നു ധ്രുവം. കഥ എ കെ സാജന്‍റേതായിരുന്നു.
 
ദിനേശ് ബാബു ഛായാഗ്രഹണം നിര്‍വഹിച്ച ധ്രുവത്തിന് സംഗീതം നല്‍കിയത് എസ് പി വെങ്കിടേഷായിരുന്നു. ‘തളിര്‍വെറ്റിലയുണ്ടോ..’, ‘തുമ്പിപ്പെണ്ണേ വാ വാ...’ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ടായിരുന്നു. ജയറാം അവതരിപ്പിച്ച വീരസിംഹ മന്നാഡിയാര്‍, സുരേഷ്ഗോപി അവതരിപ്പിച്ച ജോസ് നരിമാന്‍ എന്നീ കഥാപാത്രങ്ങളും ശ്രദ്ധേയമായി.
 
തെന്നിന്ത്യയിലെ സൂപ്പര്‍ നടന്‍ പ്രഭാകറായിരുന്നു ധ്രുവത്തിലെ ഹൈദര്‍ മരയ്ക്കാര്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അനശ്വരമാക്കിയത്. എം മണി നിര്‍മ്മിച്ച ധ്രുവം 1993 ജനുവരി 27നാണ് പ്രദര്‍ശനത്തിനെത്തിയത്. 
 
മമ്മൂട്ടിക്കൊപ്പം സുരേഷ്ഗോപി മികച്ച കഥാപാത്രത്തെ ധ്രുവത്തില്‍ അവതരിപ്പിച്ചെങ്കിലും പിന്നീട് ഇരുവരും ഒന്നിക്കുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം ട്വന്‍റി20യിലാണ്. അതിനിടയ്ക്ക് ദി കിംഗ് എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ സുരേഷ്ഗോപി അഭിനയിച്ചു എന്നുമാത്രം.
 
നാടുവാഴികള്‍ക്ക് ശേഷം എസ് എന്‍ സ്വാമി ജോഷിക്ക് വേണ്ടി രചിച്ച തിരക്കഥയായിരുന്നു ധ്രുവത്തിന്‍റേത്. പടം സൂപ്പര്‍ഹിറ്റായി. ഇന്നും ആവേശത്തോടെ ആരാധകര്‍ക്ക് ഓര്‍ക്കാന്‍ കഴിയുന്ന കഥാപാത്രമാണ് നരസിംഹ മന്നാഡിയാര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments