Webdunia - Bharat's app for daily news and videos

Install App

ഇച്ചായന്‍ - കിടുക്കാന്‍ മമ്മൂട്ടി, ത്രസിച്ച് ആരാധകര്‍ !

Webdunia
വ്യാഴം, 15 നവം‌ബര്‍ 2018 (18:44 IST)
മമ്മൂട്ടിയുടെ അച്ചായന്‍ കഥാപാത്രങ്ങള്‍ മിന്നിക്കും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ലല്ലോ. കൃത്യമായ ഇടവേളകളില്‍ മമ്മൂട്ടി അത്തരം കഥാപാത്രങ്ങളെ നല്‍കി ആരാധകരെ തൃപ്തിപ്പെടുത്താറുണ്ട്. സംഘവും കോട്ടയം കുഞ്ഞച്ചനുമായിരുന്നു അത്തരത്തില്‍ ആദ്യകാലത്ത് വന്ന മമ്മൂട്ടിച്ചിത്രങ്ങള്‍. നസ്രാണിയും തോപ്പില്‍ ജോപ്പനും വരെ അതിന്‍റെ തുടര്‍ച്ചയായിരുന്നു.
 
ജോഷി സംവിധാനം ചെയ്ത ‘നസ്രാണി’ 2007 ഒക്‍ടോബര്‍ 12നാണ് റിലീസ് ചെയ്തത്. രഞ്ജിത്തിന്‍റേതായിരുന്നു തിരക്കഥ. ഡേവിഡ് ജോണ്‍ കൊട്ടാരത്തില്‍ എന്ന കിടിലന്‍ അച്ചായനായി മമ്മൂട്ടി കസറി. 
 
മമ്മൂട്ടിയെക്കൂടാതെ വിജയരാഘവന്‍, വിമല രാമന്‍, റിസബാവ, ക്യാപ്ടന്‍ രാജു, കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍, മുക്ത, ലാലു അലക്സ്, കെ പി എ സി ലളിത തുടങ്ങിയവര്‍ക്കും ഈ സിനിമയില്‍ ഗംഭീര കഥാപാത്രങ്ങളെ ലഭിച്ചു.
 
ബിജിബാല്‍ സംഗീതം നല്‍കിയ നസ്രാണി നിര്‍മ്മിച്ചത് ദോഹ രാജനായിരുന്നു. മരിക്കാര്‍ ഫിലിംസായിരുന്നു വിതരണം. വലിയ പ്രതീക്ഷകളോടെയെത്തിയ ചിത്രം ശരാശരി വിജയം മാത്രമാണ് നേടിയത്. എന്നാല്‍ ഡേവിഡ് ജോണ്‍ കൊട്ടാരത്തില്‍ എന്ന മമ്മൂട്ടി കഥാപാത്രം ഇന്നും ഓര്‍മ്മിക്കപ്പെടുന്നു.
 
'നസ്രാണി'യാണ് ജോഷി - മമ്മൂട്ടി ടീം അവസാനമായി ചെയ്ത ചിത്രം. അതിന് ശേഷം ജോഷി കൂടുതലും മോഹന്‍ലാലുമൊത്താണ് സിനിമ ചെയ്തത്. പലതവണ മമ്മൂട്ടി - ജോഷി പ്രൊജക്‌ട് വരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അതൊന്നും യാഥാര്‍ത്ഥ്യമായില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments