Webdunia - Bharat's app for daily news and videos

Install App

അമേരിക്കയില്‍ ഒരു മമ്മൂട്ടി ത്രില്ലറിന്‍റെ രണ്ടാം ഭാഗം, സംവിധായകന്‍ യു‌എസ് സന്ദര്‍ശിച്ചു!

Webdunia
തിങ്കള്‍, 11 മാര്‍ച്ച് 2019 (15:35 IST)
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും തിളക്കമുള്ള കഥാപാത്രമാണ് ന്യൂഡെല്‍ഹിയിലെ ജി കൃഷ്ണമൂര്‍ത്തി. പരാജയങ്ങളുടെ വേലിയേറ്റങ്ങള്‍ക്കിടയില്‍ നിന്ന് മമ്മൂട്ടി എന്ന നടനെയും താരത്തെയും അമൂല്യമായ താരത്തിളക്കത്തിലേക്ക് ഉയര്‍ത്തിയ സിനിമ. ഡെന്നിസ് ജോസഫിന്‍റെ തിരക്കഥ സംവിധാനം ചെയ്തത് ജോഷി.
 
ന്യൂഡല്‍ഹിക്ക് ഒരു രണ്ടാം ഭാഗം ആലോചിച്ചിരുന്നു ജോഷി. അമേരിക്കയിലായിരുന്നു ചിത്രം ഷൂട്ട് ചെയ്യാന്‍ ആലോചിച്ചത്. ഇതിനായി ജോഷിയും ഡെന്നിസ് ജോസഫും അമേരിക്ക സന്ദര്‍ശിക്കുകപോലും ചെയ്തിരുന്നു.
 
‘സംഘം’ എന്ന സിനിമ മെഗാഹിറ്റായ സമയത്താണ് ന്യൂഡെല്‍ഹിയുടെ രണ്ടാം ഭാഗത്തിനായുള്ള ആലോചന നടത്തിയത്. നിര്‍മ്മാതാവ് കെ ആര്‍ ജി ഈ സിനിമയുടെ തിരക്കഥയെഴുതാന്‍ ഡെന്നിസ് ജോസഫിന് അഡ്വാന്‍സും നല്‍കിയിരുന്നു.
 
എന്നാല്‍ ആ സമയത്താണ് ഡെന്നിസ് ജോസഫും ജോഷിയും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തത്. നമ്പര്‍ 20 മദ്രാസ് മെയില്‍, നായര്‍സാബ് തുടങ്ങിയ ചിത്രങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും അകന്നത്. അതോടെ ന്യൂഡെല്‍ഹിക്ക് രണ്ടാം ഭാഗം എന്ന ആശയവും ഇരുവരും ഉപേക്ഷിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments