Webdunia - Bharat's app for daily news and videos

Install App

Lok Sabha Election 2024, Dates, Phases, Result: ലോക്‌സഭാ തിരഞ്ഞെടുപ്പ് എപ്പോള്‍? അറിയേണ്ടതെല്ലാം

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒന്‍പത് ഘട്ടങ്ങളിലായാണ് നടന്നത്

WEBDUNIA
വെള്ളി, 9 ഫെബ്രുവരി 2024 (09:17 IST)
Lok Sabha Election 2024, Dates, Phases, Result: 18-ാം ലോക്‌സഭയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പ് ഏപ്രില്‍-മേയ് മാസങ്ങളിലായി നടക്കും. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന 'ഇന്ത്യ' മുന്നണിയും തമ്മിലായിരിക്കും പ്രധാന മത്സരം. 2024 ജൂണ്‍ 16 നാണ് 17-ാം ലോക്‌സഭയുടെ കാലാവധി പൂര്‍ത്തിയാകുക. 
 
ഏപ്രില്‍ അവസാനത്തോടെ വോട്ടെടുപ്പ് ആരംഭിക്കും. ഏഴ് മുതല്‍ ഒന്‍പത് ഘട്ടങ്ങളില്‍ ആയി വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. മേയ് ആദ്യ വാരത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും. മേയ് അവസാനത്തോടെയായിരിക്കും തിരഞ്ഞെടുപ്പ് ഫലം. ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി അവസാനത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തും.
 
2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒന്‍പത് ഘട്ടങ്ങളിലായാണ് നടന്നത്. 2019 ലേത് ഏഴ് ഘട്ടങ്ങളായി ചുരുങ്ങി. 2019 ല്‍ 90 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇത്തവണ അത് 90 മുതല്‍ 96 കോടി വരെ ആയിരിക്കും. 2019 ല്‍ 543 സീറ്റില്‍ 353 സീറ്റുകളും ജയിച്ചത് എന്‍ഡിഎ മുന്നണിയാണ്. ബിജെപിക്ക് മാത്രം 303 സീറ്റുകള്‍ ലഭിച്ചു. 543 അംഗ ലോക്‌സഭയില്‍ 272 സീറ്റുകളാണ് ഭരിക്കാന്‍ ആവശ്യമുള്ളത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments