Webdunia - Bharat's app for daily news and videos

Install App

Lok Sabha Election 2024: സുനില്‍ കുമാറിനെ ഇറക്കാന്‍ തന്ത്രം മെനഞ്ഞ് പിണറായിയും, ലക്ഷ്യം സുരേഷ് ഗോപിയെ തോല്‍പ്പിക്കല്‍; തൃശൂരില്‍ പോരാട്ടം കനക്കും

ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സുനില്‍ കുമാറുമായി പിണറായി വിജയനു അടുത്ത ബന്ധമുണ്ട്

WEBDUNIA
തിങ്കള്‍, 26 ഫെബ്രുവരി 2024 (20:09 IST)
Lok Sabha Election 2024: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വി.എസ്.സുനില്‍ കുമാറിനെ ഇറക്കാന്‍ മുന്‍കൈ എടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുന്‍പ് സിപിഐ നേതൃത്വവുമായി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം രംഗത്തിറങ്ങി ബിജെപിക്കായി പ്രചരണം നടത്തുന്ന മണ്ഡലത്തില്‍ കരുത്തനായ സ്ഥാനാര്‍ഥിയെ തന്നെ മത്സരിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. 
 
ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സുനില്‍ കുമാറുമായി പിണറായി വിജയനു അടുത്ത ബന്ധമുണ്ട്. തൃശൂരിലെ ജനപ്രിയ മുഖമാണ് സുനില്‍ കുമാര്‍. ദേശീയ തലത്തില്‍ അടക്കം ചര്‍ച്ചയാകാന്‍ സാധ്യതയുള്ളതിനാല്‍ തൃശൂരില്‍ സുനില്‍ കുമാര്‍ അല്ലാതെ മറ്റൊരു പേരും പരിഗണിക്കേണ്ട എന്നായിരുന്നു സിപിഎം നേതൃത്വവും എല്‍ഡിഎഫും ഏകകണ്ഠമായി തീരുമാനിച്ചത്. സുരേഷ് ഗോപിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുക എന്നതാണ് തൃശൂരില്‍ എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയം. അതിനായി മുന്നണി ഒറ്റക്കെട്ടായി പ്രവൃത്തിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 
അതേസമയം സിറ്റിങ് എംപി ടി.എന്‍.പ്രതാപന്‍ തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുക. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപിയാണ് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചത്. എന്നാല്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments