Webdunia - Bharat's app for daily news and videos

Install App

ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരി, തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് ആഗ്രഹമെന്ന് സുരേഷ് ഗോപി

WEBDUNIA
ചൊവ്വ, 27 ഫെബ്രുവരി 2024 (14:09 IST)
ലോകസഭാ തെരെഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍തിയായി നടി ശോഭന തിരുവനന്തപുരത്തു നിന്ന് മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് വ്യക്തമാക്കി നടനും ബിജെപി നേതാവുമായ സുരേഷ്‌ഗോപി. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിരുന്നതായും സുരേഷ് ഗോപി വ്യക്തമാക്കി.
 
ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്. ലോക്‌സഭാ തിരെഞ്ഞെടുപ്പില്‍ ശോഭന സ്ഥാനാര്‍ഥിയാകണം. തിരുവനന്തപുരത്ത് നിന്ന് അവര്‍ മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഞാനും കേന്ദ്രനേതൃത്വവും അവരോട് സംസാരിച്ചിരുന്നു. സുരേഷ് ഗോപി വ്യക്തമാക്കി. ശോഭനയ്ക്ക് പുറമെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയും നിര്‍മാതാവ് സുരേഷ് കുമാറിനെയുമാണ് ബിജെപി തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തൃശൂരിലെ വനിതാ സമ്മേളനത്തിന് ശോഭന എത്തിയതോടെയാണ് നടി ബിജെപിയിലേയ്ക്കാണെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. ഇതിന് മുന്‍പ് ഇത്ര വലിയ വനിതാസംഗമം കണ്ടിട്ടില്ലെന്നും മോദിയുടെ നേതൃത്വത്തിലാണ് വനിതാസംവരണ ബില്‍ പാസാക്കിയതെന്നും ശോഭന വേദിയില്‍ പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിലും ശോഭനയുടെ സാന്നിധ്യം ചര്‍ച്ചയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അടുത്ത ലേഖനം
Show comments