Webdunia - Bharat's app for daily news and videos

Install App

കൊല്ലത്ത് മുകേഷിന്റെ പ്രചരണത്തിനായി മമ്മൂട്ടി അടക്കമുള്ള സിനിമാതാരങ്ങള്‍ എത്തും

2014 ലും 2019 ലും കൊല്ലത്ത് മികച്ച വിജയമാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രേമചന്ദ്രന്‍ നേടിയത്

WEBDUNIA
ബുധന്‍, 28 ഫെബ്രുവരി 2024 (09:16 IST)
Mammootty and Mukesh

നടന്‍ മുകേഷിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ കൊല്ലം ലോക്‌സഭാ മണ്ഡലം വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. വിജയം ആവര്‍ത്തിക്കാന്‍ യുഡിഎഫിനായി എന്‍.കെ.പ്രേമചന്ദ്രന്‍ രംഗത്തിറങ്ങുമ്പോള്‍ മുകേഷിനു കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. എങ്കിലും ഇടത് മുന്നണിയും സിപിഎമ്മും തങ്ങളുടെ സര്‍വ്വ സന്നാഹങ്ങളുമായി കൊല്ലത്ത് പ്രചരണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 
 
2014 ലും 2019 ലും കൊല്ലത്ത് മികച്ച വിജയമാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രേമചന്ദ്രന്‍ നേടിയത്. 2014 ല്‍ 37,649 വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രേമചന്ദ്രനു ഉണ്ടായിരുന്നത്. സിപിഎമ്മിന്റെ എം.എ.ബേബിയായിരുന്നു രണ്ടാം സ്ഥാനത്ത്. 2019 ലേക്ക് എത്തിയപ്പോള്‍ ശബരിമല എഫക്ടും രാഹുല്‍ ഗാന്ധിയുടെ വരവും കൂടിയായപ്പോള്‍ ഭൂരിപക്ഷം 1,48,869 ആയി. സിപിഎമ്മിനായി കെ.എന്‍.ബാലഗോപാല്‍ ആയിരുന്നു മത്സരരംഗത്ത്. 
 
മുകേഷിന് വേണ്ടി ഇത്തവണ സിനിമാ താരങ്ങള്‍ അടക്കം പ്രചരണത്തിനു ഇറങ്ങും. ഇടത് സഹയാത്രികനും കൈരളി ടിവി ചെയര്‍മാനുമായ മെഗാസ്റ്റാര്‍ മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ കൊല്ലത്ത് എത്തുമെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയനും 20 മണ്ഡലങ്ങളിലേയും പ്രചരണ പരിപാടികളില്‍ പങ്കെടുക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments