Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Loksabha Election 2024: 300 സീറ്റിൽ മത്സരിച്ചാൽ 40 എങ്കിലും വിജയിക്കാനുള്ള ത്രാണി കോൺഗ്രസിനുണ്ടോ? പിന്നെ എന്തിനാണ് ഇത്രയും അഹങ്കാരമെന്ന് മമത

Mamata banerjee

WEBDUNIA

, ശനി, 3 ഫെബ്രുവരി 2024 (09:58 IST)
ലോക്‌സഭാ തിരെഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40 സീറ്റെങ്കിലും നേടാനാവുമോ എന്ന് സംശയമാണ് എന്നായിരുന്നു മമതയുടെ പരിഹാസം. ലോകസഭാ തിരെഞ്ഞെടുപ്പില്‍ തൃണമൂല്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മമത രംഗത്തെത്തിയത്.
 
കോണ്‍ഗ്രസ് തിരെഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ 300 സീറ്റില്‍ 40 എണ്ണമെങ്കിലും നേടാനാവുമോ എന്ന് സംശയമാണ്. ബംഗാളില്‍ 2 സീറ്റ് കോണ്‍ഗ്രസിന് ഞാന്‍ ഓഫര്‍ ചെയ്തിരുന്നു. അപ്പോള്‍ അവര്‍ക്ക് കൂടുതല്‍ സീറ്റുകള്‍ വേണം. അങ്ങനെയെങ്കില്‍ 42 സീറ്റിലും ഒറ്റയ്ക്ക് തന്നെ മത്സരിച്ചോളാന്‍ ഞാന്‍ പറഞ്ഞു. പിന്നീട് ഒരു സംസാരവും ഉണ്ടായിട്ടില്ല. ഞങ്ങള്‍ ഒറ്റയ്ക്ക് തന്നെ ബംഗാളില്‍ ബിജെപിയെ തോല്‍പ്പിക്കും. മമത പറഞ്ഞു.
 
കോണ്‍ഗ്രസിന് ധൈര്യമുണ്ടെങ്കില്‍ യുപിയിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപീ തോല്‍പ്പിക്കട്ടെ. രാഹുല്‍ ഗാന്ധി എന്താണ് ചെയ്യുന്നത്. ജോഡോ യാത്ര സംസ്ഥാനത്തെത്തിയിട്ട് പോലും സഖ്യത്തിലുള്ള എന്നെ അറിയിച്ചില്ല. ഉദ്യോഗസ്ഥരില്‍ നിന്നാണ് ഞാന്‍ യാത്രയെ പറ്റി അറിഞ്ഞത്. അനുമതി നേടി കോണ്‍ഗ്രസ് നേതാക്കള്‍ ഡെറിക് ഒബ്രയാനെയാണ് വിളിച്ചതെന്നും മമത പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാനന്തവാടിയില്‍ ഭീതി പരത്തിയ കാട്ടാന തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞു