Webdunia - Bharat's app for daily news and videos

Install App

Lok Sabha Election 2024: പാലക്കാട് വിജയസാധ്യത കുറവെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍; ലോക്‌സഭയിലേക്ക് കണ്ണുംനട്ട് വിജയരാഘവന്‍

കടുത്ത ഇടത് വിരുദ്ധത പ്രകടനായ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വെറും 11,637 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വി.കെ.ശ്രീകണ്ഠന്‍ ജയിച്ചത്

WEBDUNIA
തിങ്കള്‍, 4 മാര്‍ച്ച് 2024 (08:47 IST)
A Vijayaraghavan and VK Sreekandan

Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് വിജസാധ്യത കുറവെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. സിറ്റിങ് എംപിയായ വി.കെ.ശ്രീകണ്ഠന്‍ ഇത്തവണയും യുഡിഎഫിനായി മത്സരിക്കും. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിപിഎമ്മിന് അനുകൂലമായാണ് പാലക്കാട്ടെ രാഷ്ട്രീയ കാറ്റെന്നാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. 
 
കടുത്ത ഇടത് വിരുദ്ധത പ്രകടനായ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വെറും 11,637 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വി.കെ.ശ്രീകണ്ഠന്‍ ജയിച്ചത്. ഇത്തവണ കാര്യങ്ങള്‍ അത്ര അനുകൂലമല്ലെന്നും അതുകൊണ്ട് സീറ്റ് കൈവിടാന്‍ സാധ്യതയുണ്ടെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. വി.കെ.ശ്രീകണ്ഠന്റെ ലോക്‌സഭയിലെ പ്രകടനം തൃപ്തികരമല്ലെന്നാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അഭിപ്രായം. ഇത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് പൊതു വിലയിരുത്തല്‍. 
 
പാലക്കാട് ലോക്‌സഭ മണ്ഡലത്തിലെ ഏഴ് നിയമസഭാ സീറ്റുകളില്‍ അഞ്ചും സിപിഎമ്മിനൊപ്പമാണ്. ഓരോന്നു വീതം മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും കൈയില്‍. സിപിഎം ഭരിക്കുന്ന നിയമസഭാ മണ്ഡലങ്ങളിലെ കേഡര്‍ വോട്ടുകള്‍ അടക്കം എല്‍ഡിഎഫില്‍ കൃത്യമായി പോള്‍ ചെയ്യപ്പെട്ടാല്‍ പാലക്കാട് കോണ്‍ഗ്രസിന്റെ സാധ്യതകള്‍ മങ്ങും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

അടുത്ത ലേഖനം
Show comments