Webdunia - Bharat's app for daily news and videos

Install App

പത്തനംതിട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019 ലൈവ് റിസൽറ്റ് | Pathanamthitta Lok Sabha Election 2019 Live Result

Webdunia
ചൊവ്വ, 21 മെയ് 2019 (22:33 IST)

Kerala (1/20)

Party Lead/Won Change
LDF 1 --
NDA 0 --
UDF 19 --
Others 0 --

 
പ്രമുഖ സ്ഥാനാർത്ഥികൾ:- ആന്റോ ആന്റണി(യുഡിഎഫ്), വീണാ ജോർജ്(എൽഡിഎഫ്), കെ സുരേന്ദ്രൻ‌ (ബിജെപി)
 
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ശ്രദ്ധാകേന്ദ്രമായ മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് തെക്കൻ കേരളത്തിലെ പത്തനംതിട്ട. ശബരിമല വിഷയം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മണ്ഡലം. 2009ലാണ് പത്തനംതിട്ട മണ്ഡലം രൂപീകരിച്ചത്. ഇത്തവണ മൂന്നു മുന്നണികളുടെ കനത്ത പോരാട്ടമാണ് മണ്ഡലത്തിൽ നടന്നത്.ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ ബിജെപി സ്ഥാനാർത്ഥിയായി കെ സുരേന്ദ്രനെ പ്രഖ്യാപിച്ചതോടു കൂടെ ത്രികോണ മത്സരമായിരുന്നു പത്തനംതിട്ടയിൽ നടന്നത്. 
 
ആറന്മുള എംഎൽഎ വീണാ ജോർജ്ജിനെ സിപിഎം രംഗത്തിറക്കുമ്പോൾ ആന്റോ ആന്റണിയെ തന്നെ വീണ്ടും ഇറക്കി കോൺഗ്രസ്. നിരവധി ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിൽ ബിജെപി രംഗത്തിറക്കുന്നത് ശബരിമല സമരത്തിൽ മുന്നണിയിൽ നിന്ന കെ സുരേന്ദ്രനെയായിരുന്നു.കേരളത്തെ മുൾമുനയിൽ നിർത്തിച്ച ശബരിമല വിഷയത്തിൽ ആര് സ്വീകരിച്ച നിലപാടിനൊപ്പമാണ് പത്തനംതിട്ടക്കാർ എന്നാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
 
Constituency Left Democratic Front National Democratic Alliance United Democratic Front Others Status
Alappuzha AM Arif KS radhakrishnan Shanimol Usman - LDF Won
Alathur PK Biju TV Babu Remya Haridas - UDF Won
Attingal A Sampath Sobha Surendran Adoor Prakash - UDF Won
Chalakudy Innocent AN Radhakrishnan Benny Behanan - UDF Won
Ernakulam P Rajeev Alphons Kannanthanam Hibi Eden - UDF Won
Idukki Joice George Biju Krishnan Dean Kuriakose - UDF Won
Kannur PK Sreemathy CK Padmanabhan K Sudhakaran - UDF Won
Kasaragod KP satheesh Chandran Raveesha Thanthri Kuntar Rajmohan Unnithan - UDF Won
Kollam KN Balagopal KV sabu NK premachandran - UDF Won
Kottayam VN Vasavan PC Thomas Thomas Chazhikkadan - UDF Won
Kozhikode A Pradeepkumar KP Prakash Babu MK Raghavan - UDF Won
Malappuram VP Sanu Unnikrishnan Master PK Kuhjalikkutty - UDF Won
Mavelikkara Chittayam Gopakumar Thazhava Sahadevan Kodikkunnil Suresh - UDF Won
Palakkad MB Rajesh C krishnakumar VK Sreekandan - UDF Won
Pathanamthitta Veena George K Surendran Anto Antony - UDF Won
Ponnani PV Anwar VT Rema ET Muhammad Basheer - UDF Won
Thiruvananthapuram C Divakaran Kummanam Rajasekharan Shashi Tharoor - UDF Won
Thrissur Rajaji Mathew Thomas Suresh Gopi T N Prathapan - UDF Won
Vadakara P jayarajan VK sajeevan K Muraleedharan - UDF Won
Wayanad PP Suneer Thushar Vellappally Rahul Gandhi - UDF Won
 

 
സുരേന്ദ്രനല്ല, ബിജെപിയുടെ ദേശീയ നേതാക്കൾ വന്നാൽ പോലും പത്തനംതിട്ട യുഡിഎഫിനെ കൈവിടില്ലെന്നാണ് ഹാട്രിക് വിജയം ലക്ഷ്യമിടുന്ന ആന്‍റോ ആന്‍റണി പറയുന്നത്. ആറന്മുള എംഎൽഎയെ നേരത്തെ തന്നെ കളത്തിലിറക്കി മണ്ഡലം പിടിക്കാനുള്ള കഠിന ശ്രമത്തിലാണ് എൽഡിഎഫ്. ശക്തമായ ത്രികോണ മത്സരമുണ്ടായാലും പ്രശ്നമില്ലെന്ന ആത്മവിശ്വാസത്തിലാണ് വീണാ ജോർജ്.
 
ബിജെപിയുടെ മുഴുവൻ പ്രതീക്ഷയും ശബരിമലയിലാണ്. ശബരിമല സമരം നയിച്ച് ഒരു മാസത്തോളം ജയിലിൽ കിടന്ന സുരേന്ദ്രനിൽ നിന്ന് ജയമല്ലാതെ മറ്റൊന്നും പാർട്ടി പ്രതീക്ഷിക്കുന്നില്ല. ശബരിമല തന്നെ പ്രതീക്ഷയായി വയ്ക്കുന്ന യുഡിഎഫ് എന്നും ഒപ്പമുള്ള ക്രിസ്ത്യൻ വോട്ട് ബാങ്ക് കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ്. എന്നാൽ, വീണാ ജോർജിലൂടെ ഈ വോട്ട് ബാങ്കിൽ വിള്ളലുണ്ടാകാമെന്നാണ് ഇടത് പ്രതീക്ഷ. മറ്റ് വിഷയങ്ങൾക്ക് അപ്പുറം വിശ്വാസികൾ ആരെ തുണക്കും എന്നതായിരിക്കും വിധി നിർണയിക്കുന്ന പ്രധാന ഘടകം.
 
കേരളത്തിൽ 20 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. യുഡിഎഫും എൽഡിഎഫും ഇരുപത് സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.ശശി തരൂർ, രാഹുൽ ഗാന്ധി, പി കെ ശ്രീമതി, ആന്റോ ആന്റണി തുടങ്ങി നേതാക്കളാണ് ഇത്തവണ ജനവിധി തേടുന്നത്. 2014 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 12 സീറ്റുകളും എൽഡിഎഫ് 8 സീറ്റുകളുമാണ് നേടിയത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അടുത്ത ലേഖനം
Show comments