Webdunia - Bharat's app for daily news and videos

Install App

ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ അക്രമിച്ച കേസ്: കോഴിക്കോട് ബിജെപി സ്ഥാനാര്‍ത്ഥി ജയിലിൽ, വെട്ടിലായി പാര്‍ട്ടി

Webdunia
വെള്ളി, 29 മാര്‍ച്ച് 2019 (07:53 IST)
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലെ ചിത്തിര ആട്ട പൂജാ ദിവസം ദർശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ച കേസില്‍ കോഴിക്കോട് ബിജെപി സ്ഥാനാര്‍ത്ഥി യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെപി പ്രകാശ് ബാബുവിനെ അറസ്റ്റ് ചെയ്തു 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 
 
റാന്നി ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. വധശ്രമവും ഗൂഢാലോചനയും ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ വെട്ടിലായിരിക്കുകയാണ് ബിജെപി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിന്ന സ്ഥാനാർത്ഥിക്ക് തന്നെ ഇത്തരമൊരു അവസ്ഥ വന്നതിൽ എന്തുചെയ്യണമെന്ന് അറിയാതെ കുഴയുകയാണ് ബിജെപി. 
 
തീര്‍ഥാടകയെ ആക്രമിച്ച കേസില്‍ ബി.ജെ.പി-സംഘ്പരിവാര്‍ നേതാക്കളായ കെ.സുരേന്ദ്രന്‍, വത്സന്‍ തില്ലങ്കേരി,ആര്‍.രാജേഷ്, വി.വി രാജേഷ് എന്നിവരും പ്രതികളാണ്. ശബരിമല സ്ത്രി പ്രവേശന വിധിക്കെതിരെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ചിത്തിര ആട്ട വിശേഷത്തിനിടെ സ്ത്രീയെ തടഞ്ഞതടക്കം എട്ട് കേസുകളാണ് പ്രകാശ് ബാബുവിനെതിരെയുള്ളത്.
 
തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി വിവിധ കേസുകളില്‍ ജാമ്യം എടുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി കോടതിയിലെത്തിയ പ്രകാശ്ബാബുവിന്റെ ജാമ്യം റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments