Webdunia - Bharat's app for daily news and videos

Install App

സുപ്രീം കോടതിയിലും തിരിച്ചടി;ഹാർദിക് പട്ടേലിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

കഴിഞ്ഞ ദിവസം സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു.

Webdunia
ചൊവ്വ, 2 ഏപ്രില്‍ 2019 (11:53 IST)
പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേലിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. പട്ടേൽ സംവരണ പ്രക്ഷോഭ കേസിൽ തനിക്കെതിരായ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന ഹാർദിക് പട്ടേലിന്റെ ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല. കഴിഞ്ഞ ദിവസം സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹാർദിക് പട്ടേൽ സുപ്രീം കോടതിയെ സമീപിച്ചത്. 
 
2015ൽ മെഹ്സാനയിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ തനിക്കെതിരായ വിധി സ്റ്റേ ചെയ്യണമെന്ന കോൺഗ്രസ് നേതാവ് കൂടിയായ ഹാർദിക് പട്ടേലിന്റെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ 1951ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ഇദ്ദേഹത്തിന് മത്സരിക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്.
 
കോൺഗ്രസ് നേതാവിന്റെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ ഉണ്ടെന്ന് നിരീക്ഷിച്ച കോടതി ഹാർദിക് പട്ടേലിന്റെ ആവശ്യം തള്ളുകയായിരുന്നു. 17 എഫ്ഐആറുകളുകളാണ് ഹാർദിക് പട്ടേലിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിനു പുറമേ വിവിധ കോടതികളിൽ തീർപ്പുകൽപ്പിക്കാതെ കിടക്കുന്ന കേസുകളും കണക്കിലെടുത്താണ് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി.
 
അടുത്തിടെയാണ് ഹാർദിക് പട്ടേൽ കോൺഗ്രസിൽ ചേർന്നത്. ഗുജറാത്തിലെ ജാംനഗർ മണ്ഡലത്തിൽ ഹാർദിക് പട്ടേലിനെ കോൺഗ്രസ് പരിഗണിക്കുന്ന വേളയിലാണ് കോടതി വിധി പ്രതികൂലമായത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments