Webdunia - Bharat's app for daily news and videos

Install App

രാഹുൽ കേരളത്തിൽ ഇന്നെത്തും,പത്രിക സമർപ്പണം നാളെ,റോഡ് ഷോ നടത്തും; ചരിത്ര സംഭവമാക്കാൻ കോൺഗ്രസ്

രാഹുലിനൊപ്പം പ്രിയങ്കുയും എത്തുമെന്നാണ് റിപ്പോർട്ടുകൾ.

Webdunia
ബുധന്‍, 3 ഏപ്രില്‍ 2019 (10:03 IST)
ദേശീയ ശ്രദ്ധ ആകർഷിച്ച വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കംകുറിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നെത്തും. ഇന്നു രാത്രി കോഴിക്കോട്ടെത്തുന്ന അദ്ദേഹം നാളെ രാവിലെ 11.30ന് കളക്ടറുടെ ചേംബറിലെത്തി പത്രിക നൽകും. രാഹുലിനൊപ്പം പ്രിയങ്കുയും എത്തുമെന്നാണ് റിപ്പോർട്ടുകൾ. 
 
നാളെ രാവിലെ കൽപ്പറ്റ എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ ഇറങ്ങുന്ന രാഹുൽ കൽപ്പറ്റ പഴയ ബസ് സ്റ്റാന്റ് മുതൽ കലക്ടറേറ്റ് പരിസരം വരെ രണ്ട് കിലോമീറ്റർ  റോഡ് ഷോ നടത്തും. റോഡിന് ഇരുവശത്തുമുള്ള പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കാൻ നീങ്ങും. 
 
രാഹുൽ ഗാന്ധിയുടെ വരവിന് മുന്നോടിയായി എഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്നിക്, കെ സി വേണുഗോപാൽ എന്നിവ‍ർ കോഴിക്കോടെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി എന്നിവരുമായി ഇവർ ചർച്ച നടത്തി. വയനാട്, കോഴിക്കോട്, മലപ്പുറം ഡിസിസി അധ്യക്ഷന്മാരുമായി രാവിലെ നേതാക്കൾ കൂടിക്കാഴ്ച നടത്തും. രാഹുൽ ഗാന്ധിയുടെ റോഡ് അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും.
 
അതേസമയം, കോൺഗ്രസ് അധ്യക്ഷന്റെ സന്ദർശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് കോഴിക്കോട്, വയനാട് ജില്ലകളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് പരിസരത്തു നിന്നായിരിക്കും വയനാട്ടിൽ രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും റോഡ് ഷോ ആരംഭിക്കുക. ഇതിന്റെ ഭാഗമായി റോഡിന് ഇരുവശവും ബാരിക്കേഡുകൾ‌ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഇന്ന് വൈകീട്ടോടെ പുർത്തിയാവുമെന്നാണ് റിപ്പോർട്ടുകൾ.
 
ഇന്ന് രാത്രി എട്ട് മണിയോടെ രാഹുൽ ഗാന്ധി കരിപ്പൂരിൽ വിമാനം ഇറങ്ങുക. ഇന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ തങ്ങുന്ന അദ്ദേഹം നാളെ രാവിലെ 9 മണിയോടെ വയനാട്ടിലേക്ക് തിരിക്കും. വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗമാണ് കൽപറ്റയിലേക്ക് പോകുക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments