Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഒളിക്യാമറ വിവാദം: അന്വേഷണസംഘം മൊഴി രേഖപ്പെടുത്തി, നീതിന്യായ കോടതിയും ജനകീയ കോടതിയും വിധി തീരുമാനിക്കട്ടെയെന്ന് എംകെ രാഘവന്‍

രാഘവന്‍ കോഴ ആവശ്യപ്പെടുന്ന ടിവി9 ഭാരത് വര്‍ഷ് വാര്‍ത്താ ചാനല്‍ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളുടെ വിശ്വാസ്യത അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് മൊഴി രേഖപ്പെടുത്തിയത്.

ഒളിക്യാമറ വിവാദം: അന്വേഷണസംഘം മൊഴി രേഖപ്പെടുത്തി, നീതിന്യായ കോടതിയും ജനകീയ കോടതിയും വിധി തീരുമാനിക്കട്ടെയെന്ന് എംകെ രാഘവന്‍
, തിങ്കള്‍, 8 ഏപ്രില്‍ 2019 (09:06 IST)
ഒളിക്യാമറ വിവാദത്തിൽ എം.കെ രാഘവന്‍റെ മൊഴിയെടുത്തു. അന്വേഷണസംഘം വീട്ടിലെത്തിയാണ് എം.കെ രാഘവന്‍റെ മൊഴിയെടുത്തത്. നേരത്തെ ഹാജരാകാൻ അന്വേഷണസംഘം എം.കെ രാഘവന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, പ്രചരണ പരിപാടികളുടെ തിരക്കു മൂലം ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്ന് ഇന്ന് രാവിലെ അന്വേഷണസംഘവുമായി സഹകരിക്കാമെന്ന് എം.കെ രാഘവൻ പറഞ്ഞിരുന്നു.

ഇതിനെ തുടർന്ന് ഇന്ന് രാവിലെ അദ്ദേഹത്തിന്‍റെ വസതിയിലെത്തി അന്വേഷണസംഘം മൊഴിയെടുത്തത്
രണ്ട് പരാതികളിലാണ് അന്വേഷണസംഘം മൊഴിയെടുത്തത്. ഒന്നര മണിക്കൂറോളം മൊഴിയെടുക്കൽ നീണ്ടു നിന്നു. വാർത്ത പുറത്തുവിട്ട ചാനലും അന്വേഷണ പരിധിയിലാണ്. യഥാർത്ഥ ദൃശ്യങ്ങൾ അന്വേഷണത്തിന്‍റെ ഭാഗമായി കണ്ടെടുക്കും. എല്ലാ കാര്യങ്ങളും അന്വേഷണസംഘത്തോട് പറഞ്ഞതായി എംകെ രാഘവന്‍ പറഞ്ഞു. നീതിന്യായ കോടതിയും ജനകീയ കോടതിയും വിധി തീരുമാനിക്കട്ടെയുന്നും രാഘവന്‍ കൂട്ടിച്ചേര്‍ത്തു.
 
രാഘവന്‍ കോഴ ആവശ്യപ്പെടുന്ന ടിവി9 ഭാരത് വര്‍ഷ് വാര്‍ത്താ ചാനല്‍ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളുടെ വിശ്വാസ്യത അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് മൊഴി രേഖപ്പെടുത്തിയത്.
 
വീഡിയോ വ്യാജമായി നിര്‍മിച്ചതാണെന്ന് രാഘവന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഗൂഡാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വീഡിയോയില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം നേതാവ് മുഹമ്മദ് റിയാസും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ രണ്ട് പരാതികളുടെ പശ്ചാത്തലത്തിലാണ് ഇന്ന് എസിപി വാഹിദിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് മൊഴി എടുത്തത്.
 
ഹിന്ദി ചാനല്‍ നടത്തിയ സ്റ്റിങ് ഓപറേഷനിലായിരുന്നു എം.കെ രാഘവന്‍ കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ച് കോടി രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഭൂമി വാങ്ങാനുള്ള സഹായമായിട്ടാണ് അഞ്ച് കോടി വാ​ഗ്ദാനം ചെയ്തത്. പണം കൈമാറാന്‍ തന്‍റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാന്‍ അദ്ദേഹം ആവശ്യപ്പെട്ടെന്നാണ് ചാനൽ ആരോപിക്കുന്നത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എടപ്പാളില്‍ നാടോടി ബാലികയ്ക്ക് മര്‍ദ്ദനം;സിപിഐഎം പ്രാദേശിക നേതാവ് അറസ്റ്റില്‍