Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഗ്രൂപ്പ് തർക്കത്തിൽ ചര്‍ച്ചകള്‍ പൊളിയുന്നു; വയനാട്ടിലും ഇടുക്കിയുലും 'ഉടക്കി' ഉമ്മൻചാണ്ടി - ഡൽഹിയിലെത്തണമെന്ന ഹൈക്കമാൻഡ് നിർദേശം തള്ളി

ഉച്ചയോടെ ഉമ്മൻ ചാണ്ടി ഡൽഹിയിലെത്തണമെന്ന ഹൈക്കമാൻഡ് നിർദേശത്തിൽ തീരുമാനമെടുക്കാതെ ഉമ്മൻ ചാണ്ടി ആന്ധ്രയിൽ തന്നെ തുടരുകയാണ്.

ഗ്രൂപ്പ് തർക്കത്തിൽ ചര്‍ച്ചകള്‍ പൊളിയുന്നു; വയനാട്ടിലും ഇടുക്കിയുലും 'ഉടക്കി' ഉമ്മൻചാണ്ടി -  ഡൽഹിയിലെത്തണമെന്ന ഹൈക്കമാൻഡ് നിർദേശം തള്ളി
, ശനി, 16 മാര്‍ച്ച് 2019 (14:38 IST)
കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഇടതുപക്ഷം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് പ്രചാരണത്തില്‍ പാതി വഴി താണ്ടുമ്പോഴും എ-ഐ ഗ്രാപ്പ് തര്‍ക്കത്തില്‍ കോണ്‍ഗ്രസ് 
സ്ഥാനാര്‍ത്ഥി പട്ടിക വൈകുകയാണ്. ഉച്ചയോടെ ഉമ്മൻ ചാണ്ടി ഡൽഹിയിലെത്തണമെന്ന ഹൈക്കമാൻഡ് നിർദേശത്തിൽ തീരുമാനമെടുക്കാതെ ഉമ്മൻ ചാണ്ടി ആന്ധ്രയിൽ തന്നെ തുടരുകയാണ്.

ആന്ധ്രാപ്രദേശിൽ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടമായതിനാൽ സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട തിരക്കിലാണെന്നാണ് ഉമ്മൻ ചാണ്ടിയുടെ വിശദീകരണം. ഇന്നത്തോടെ ആന്ധ്രയിലെ സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കണം. നാളെ ആന്ധ്രയിൽ നിന്നും കേരളത്തിലേക്കു തിരിക്കാനാണ് ഉമ്മൻ ചാണ്ടിയുടെ തീരുമാനം. വൈകിട്ട് കേരളത്തിലെ സ്ഥാനാർത്ഥി പട്ടികയ്ക്കു അംഗീകാരം നൽകുമെന്നായിരുന്നു ഇന്നലെ കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ പറഞ്ഞത്.
 
ഉമ്മൻ ചാണ്ടി സ്ഥാനാർത്ഥിയാകണമെന്ന പൊതു നിർദേശം കേരളത്തിലെ നേതാക്കൾ ഹൈക്കമാൻഡിനു നൽകിയിട്ടുണ്ട്. ഉമ്മൻ ചാണ്ടി സ്ഥാനാർത്ഥിയായാൽ കേരളത്തിലെ മറ്റു മണ്ഡലങ്ങളിലെ വിജയത്തിനു സഹായകമാകുമെന്ന് കോൺഗ്രസ് നേതാക്കൾ കണക്കു കൂട്ടുന്നു. എന്നാൽ മത്സരിക്കാനില്ലെന്ന കാര്യം ഉമ്മൻ ചാണ്ടി നേരത്തെ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ സീറ്റ് നിർണ്ണയത്തിലെ അതൃപ്തിയാണ് ഡൽഹിയിലെത്താനുളള ഉമ്മൻ ചാണ്ടിയുടെ തീരുമാനം വൈകുന്നതിനു പിന്നിലെന്നാണ് സൂചന.
 
വയനാട്, ഇടുക്കി മണ്ഡലങ്ങളിൽ എ ശ്രൂപ്പിനു തന്നെ വേണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ ആവശ്യം. ഇതു അംഗീകരിക്കാൻ ഐ ഗ്രൂപ്പ് തയ്യാറല്ല. വയനാട് മണ്ഡലം ഐ ഗ്രൂപ്പിന്റെ സിറ്റിംഗ് സീറ്റാണ്.വയനാട്ടിൽ ടി സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് എ ശ്രൂപ്പിന്റെ ആവശ്യം. എന്നാൽ ഐ ഗ്രൂപ്പ് കെപി അബ്ദുൾ മജീദിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് മത്സരിക്കണമെന്ന ആവശ്യം എ ഗ്രൂപ്പ് ഉയർത്തുന്നുണ്ട്. ഇതു അംഗീകരിക്കാനാകില്ലെന്നും ജോസഫ് വാഴയ്ക്കനെ പരിഗണിക്കണമെന്നും ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നു. സിറ്റിംങ് സീറ്റ് നൽകാനാകില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി എ ടി എം കാർഡില്ലാതെ തന്നെ പണം എടുക്കാം, യോനോ ക്യാഷ് എന്ന പുത്തൻ സംവിധാനവുമായി എസ് ബി ഐ