Webdunia - Bharat's app for daily news and videos

Install App

ശബരിമല പരാമർശം: സുരേഷ് ഗോപിക്കെതിരെ നോട്ടീസ് അയച്ച കളക്ടറുടെ നടപടി ദാസ്യപ്പണിയെന്ന് ബിജെപി

കളക്ടറുടെ നടപടി വിവരക്കേടാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

Webdunia
ഞായര്‍, 7 ഏപ്രില്‍ 2019 (09:33 IST)
അയ്യപ്പന്റെ പേരിൽ വോട്ട് തേടിയ തൃശൂർ എൻഡിഎ സ്ഥാനാർത്ഥിയും രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിക്ക് നോട്ടീസ്. തൃശൂർ ജില്ലാ കളക്ടർ ടിവി അനുപമയാണ് നോട്ടീസ് അയച്ചത്. എന്നാൽ കളക്ടർ അനുപമയുടെ നടപടിയെ വിമർശിച്ച് ബിജെപി രംഗത്തെത്തി. കളക്ടറുടെ നടപടി വിവരക്കേടാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. അനുപമയുടെ നടപടി സർക്കാരിന്റെ ദാസ്യപ്പണിയോ പ്രശ്സ്തി നേടാനുള്ള വെമ്പലോ ആണെന്നും അദ്ദേഹം ആരോപിച്ചു.
 
അയ്യപ്പന്റെ പേര് പറയാതെ, ചിത്രം കാണിക്കാതെ, മതപരമായ ഒരു ആവശ്യം ഉന്നയിക്കാതെ പ്രസംഗിച്ച സുരേഷ് ഗോപിക്കെതിരെ നടപടിയെടുത്ത തൃശ്ശൂർ കളക്ടറുടെ നടപടിയെ ശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. 
 
തെരഞ്ഞെടുപ്പിൽ ജാതിയും മതവും പറഞ്ഞ് വോട്ട് തേടരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം ലംഘിച്ചതിനാണ് നോട്ടീസ്. സുരേഷ് ഗോപി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് നോട്ടീസിൽ ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടുന്നു.
 
48 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാണ് ജില്ലാ കളക്ടർ സുരേഷ് ഗോപിക്ക് നൽകിയിരിക്കുന്ന നിർദേശം. ഈ സമയത്തിനുള്ളിൽ നൽകിയ വിശദീകരണം തൃപ്തികരമാണോ എന്ന് നോക്കിയാകും വരണാധികാരി കൂടിയായ ജില്ലാ കളക്ടർ മറ്റ് നടപടികളിലേക്ക് കടക്കുക.
 
ഇന്നലെ സ്വരാജ് റൗണ്ടിൽ നടത്തിയ റോഡ് ഷോയ്ക്ക് പിന്നാലെ തേക്കിൻകാട് മൈതാനിയിൽ എൻഡിഎ നടത്തിയ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് സുരേഷ് ഗോപി ശബരിമലയെ മുൻനിർത്തി വോട്ട് ചോദിക്കുന്നുവെന്ന് വോട്ടർമാരോട് പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments