Webdunia - Bharat's app for daily news and videos

Install App

ആര്‍ക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തില്‍ ഇന്ത്യ തീരുമാനമെടുത്തു കഴിഞ്ഞു: മോദി

Webdunia
വ്യാഴം, 28 മാര്‍ച്ച് 2019 (18:19 IST)
ആര്‍ക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തില്‍ ഇന്ത്യ തീരുമാനമെടുത്തു കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്രമോദി. താന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്തുവെന്ന് എല്ലാവരെയും അറിയിക്കുമെന്നും എന്നാല്‍ തന്‍റെ എതിരാളികള്‍ എന്തൊക്കെ ചെയ്തുവെന്ന് അവരില്‍ നിന്നുതന്നെ അറിയാന്‍ താല്‍പര്യമുണ്ടെന്നും മോദി വ്യക്തമാക്കി.
 
പടിഞ്ഞാറന്‍ യുപിയില്‍ ബി ജെ പിയുടെ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. തീരുമാനമെടുക്കാന്‍ കഴിവുള്ള സര്‍ക്കാരും അതിനു കഴിവില്ലാതിരുന്ന ഭൂതകാലവും തമ്മിലാണ് ഇപ്പോള്‍ മല്‍സരമെന്ന് മോദി പറഞ്ഞു. 
 
ഭൂമിയിലും ആകാശത്തും ബഹിരാകാശത്തും മിന്നലാക്രമണം നടത്താന്‍ എന്‍ ഡി എ സര്‍ക്കാര്‍ ധൈര്യം കാണിച്ചു. കരുത്തനായ കാവല്‍ക്കാരനാണ് ഒരു ഭാഗത്തെങ്കില്‍ മറുഭാഗത്ത് കളങ്കിതരുടെ നീണ്ടനിരയാണെന്നും മോദി ആക്ഷേപിച്ചു.
 
പ്രതിപക്ഷ കക്ഷികളെ മദ്യമെന്ന് വിശേഷിപ്പിച്ച നരേന്ദ്രമോദി ഈ വിപത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments