Webdunia - Bharat's app for daily news and videos

Install App

മുടി കഴുകാന്‍ സാധാരണ സോപ്പ് ആണോ ഉപയോഗിക്കുന്നത്? ഒഴിവാക്കുക

സോപ്പ് ഉപയോഗിച്ച് കുളിക്കുമ്പോള്‍ മുടി പെട്ടന്ന് കെട്ടുപിണയും

രേണുക വേണു
തിങ്കള്‍, 4 നവം‌ബര്‍ 2024 (10:11 IST)
ദിവസവും രണ്ട് നേരം കുളിക്കുന്ന പതിവ് മലയാളികളില്‍ വലിയൊരു ശതമാനം ആളുകള്‍ക്കും ഉണ്ട്. കുളിക്കുമ്പോഴെല്ലാം മുടിയും കഴുകും. പലരും സോപ്പ് ഉപയോഗിച്ചാണ് തല കുളിക്കുന്നത്. മുടിയില്‍ സോപ്പ് പതപ്പിച്ച് കുളിക്കുന്നതാണ് പലരുടെയും ശീലം. പ്രത്യേകിച്ച് പുരുഷന്‍മാരാണ് തലയില്‍ സോപ്പിട്ട് കുളിക്കുന്നത്. എന്നാല്‍ ഇത് അത്ര നല്ല ശീലമല്ല. 
 
ചര്‍മ്മത്തെ ശുദ്ധീകരിക്കാനും അണുവിമുക്തമാക്കാനും വേണ്ട ആല്‍ക്കലൈന്‍ pH അടങ്ങിയിട്ടുള്ളതാണ് സോപ്പ്. ആല്‍ക്കലൈന്‍ pH കണ്ടന്റ് ഉള്ള സോപ്പ് മുടി കഴുകാന്‍ ഉപയോഗിക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. 
 
സോപ്പ് ഉപയോഗിച്ച് കുളിക്കുമ്പോള്‍ മുടി പെട്ടന്ന് കെട്ടുപിണയും. പുരുഷന്‍മാരുടെ മുടിയാണെങ്കില്‍ നന്നായി ഡ്രൈ ആയതുപോലെ തോന്നും. മുടി പൊട്ടി പോകാനും ഇതു കാരണമാകും. സോപ്പ് ഉപയോഗിക്കുന്നതിനു പകരം ഷാംപൂ ആണ് ഉപയോഗിക്കുന്നതെങ്കില്‍ മുടി കെട്ടുപിണയില്ല. കാരണം ഷാംപൂകളില്‍ ആല്‍ക്കലൈന്‍ pH ഘടകം അടങ്ങിയിട്ടില്ല. 
 
സോപ്പ് മുടിക്കൊഴിച്ചില്‍ വര്‍ധിപ്പിക്കും. മുടിയെ പരുക്കന്‍ ആക്കും. സോപ്പിന്റെ പത താരന്‍ ഉണ്ടാകാന്‍ കാരണമാകുന്നു. സോപ്പില്‍ മൃഗങ്ങളുടെ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് നല്ലതല്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈച്ച ശല്യം കാരണം ഇരിക്കപ്പൊറുതിയില്ലേ? പരിഹാരമുണ്ട്!

ഭക്ഷണത്തിലെ കറിവേപ്പില എടുത്തുകളയണോ?

ഫ്രഞ്ച് ഫ്രൈസ് നല്ലതല്ല ഗയ്‌സ്... ശരീരത്തെ മാത്രമല്ല, മനസിനെയും ബാധിക്കും

ഓരോ പ്രായത്തിലുമുള്ളവര്‍ നിര്‍ബന്ധമായും എത്ര മണിക്കൂര്‍ ഉറങ്ങണം?

ടെന്‍ഷന്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments