Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്‌സൈസ് അനുമതി വേണ്ട; അനുവദനീയമായ അളവില്‍ മദ്യം സൂക്ഷിക്കാമെന്നും ഹൈക്കോടതി

സ്വകാര്യ ചടങ്ങിൽ മദ്യം വിളമ്പാൻ അനുമതി വേണ്ട

സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്‌സൈസ് അനുമതി വേണ്ട; അനുവദനീയമായ അളവില്‍ മദ്യം സൂക്ഷിക്കാമെന്നും ഹൈക്കോടതി
കൊച്ചി , വെള്ളി, 23 ജൂണ്‍ 2017 (13:09 IST)
സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്സൈസിന്റെ അനുമതി വേണ്ടെന്നു ഹൈക്കോടതി. വീടുകളിലും മറ്റും നടക്കുന്ന സ്വകാര്യ ആഘോഷങ്ങളില്‍ മദ്യം വിളമ്പാം. ഇത്തരം ചടങ്ങുകളില്‍ ഒരു കാരണവശാലും ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്നും ഹൈക്കോടതി വ്യക്തമക്കി. അനുവദനീയമായ അളവില്‍ ആര്‍ക്കും മദ്യം സൂക്ഷിക്കാമെന്നും എന്നാല്‍ അതിന്റെ വില്‍പന പാടില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. 
 
നിലവില്‍ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പണമെങ്കില്‍ എക്‌സൈസ് ലൈസന്‍സ് നിര്‍ബന്ധമാണ്. തിന് 50,000 രൂപയാണ് ഫീസ്. അനുമതി ഇല്ലാത്ത സ്ഥലങ്ങളില്‍ പരിശോധന നടത്താനും മദ്യം വിളമ്പുന്നവരെ അറസ്റ്റ് ചെയ്യാനും നിലവിൽ സാധിക്കും. ഈ സാഹചര്യത്തില്‍ ഒരു സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ ഇടപെടല്‍.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചതിച്ചത് വാട്സാപ്പാണ് ! ഈനാംപേച്ചിയെയും കൊണ്ട് പോയ യുവാക്കൾ ഒടുവില്‍ എത്തയത് ഇവിടെ !