Webdunia - Bharat's app for daily news and videos

Install App

സ്കൂളിൽ കയറിയ കള്ളന് ലഭിച്ചത് പ്രതീക്ഷിക്കാത്ത 'ലോട്ടറി'; സംഭവം നടന്നത് കാസർകോട് !

സ്കൂളിനെയും മോഷ്ടാക്കൾ വെറുതെ വിടുന്നില്ല !

Webdunia
ചൊവ്വ, 6 ജൂണ്‍ 2017 (11:30 IST)
സ്കൂളുകളെയും വെറുതെ വിടാതെ മോഷ്ടാക്കൾ വിലസുന്നു. കാസർകോട് കുമ്പള കൊടിയമ്മ കോഹിനൂർ പബ്ലിക് സ്കൂളിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. സ്കൂളിനകത്ത് പ്രവേശിച്ച കളളനാകട്ടെ പ്രതീക്ഷിക്കാത്ത ലോട്ടറിയാണ് കിട്ടിയത്. ഓഫീസ് മുറിയിലെ മേശക്കകത്ത് സൂക്ഷിച്ചിരുന്ന 5, 60,000 രൂപയുമായാണ് കളളന്‍ രക്ഷപ്പെട്ടത്.
 
അടുത്ത ദിവസം രാവിലെ സ്ക്കൂൾ തുറക്കാൻ അധികൃതർ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഓഫീസ് മുറിയുടെ പൂട്ട് തകർത്ത നിലയിലായിരുന്നു. തുടർന്ന് അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്കൂൾ അധികൃതരുടെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
 
കുമ്പള എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്കൂളിൽ പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥത്തെത്തിയിരുന്നു. സ്കൂളിന്റെ വികസന കാര്യങ്ങൾക്കായി സ്വരൂപിച്ചതുൾപ്പെടെയുള്ള തുകയാണ് മോഷണം പോയതെന്ന് അധികൃതര്‍ അറിയിച്ചു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments