Webdunia - Bharat's app for daily news and videos

Install App

സൂപ്രണ്ടിന്റെ ഒത്താശയോടെ അയാള്‍ ദിലീപിനെ സന്ദര്‍ശിച്ചു, അന്വേഷണ സംഘം ഞെട്ടി!

അന്വേഷണ സംഘത്തിന്റെ ഉത്തരവ് ലംഘിച്ചു; ദിലീപിനെ കാണാന്‍ അയാള്‍ ജയിലിലെത്തി! - ഞെട്ടിത്തരിച്ച് പൊലീസ്

Webdunia
ചൊവ്വ, 18 ജൂലൈ 2017 (08:21 IST)
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ബന്ധുക്കള്‍ക്ക് മാത്രമെ സന്ദര്‍ശിക്കാന്‍ അനുവാദമുള്ളു എന്നിരിക്കെ അന്വേഷണ സംഘത്തിന്റെ അനുവാദമില്ലാതെ  ഇരട്ടക്കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആള്‍ ദിലീപിനെ സന്ദര്‍ശിച്ചത്. ജയില്‍ നിയമം മറികടന്ന് സൂപ്രണ്ടിന്റെ ഒത്താശയോടെയാണ് ഇയാള്‍ ദിലീപിനെ സന്ദര്‍ശിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.
 
ദിലീപിന്റെ സുഹൃത്ത് കൂടിയായ ഇയാള്‍ എന്തിനാണ് ദിലീപിനെ സന്ദര്‍ശിച്ചതെന്ന് അന്വേഷിക്കുമെന്ന് എറണാകുളം റൂറല്‍ എസ്പി എ വി ജോര്‍ജ്ജ് അറിയിച്ചു. ദിലീപിനെ കാണാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് മാത്രമേ അനുവാദമുള്ളു. ഈ സാഹചര്യത്തില്‍ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ദിലീപിനെ കാണാന്‍ എത്തിയത് പൊലീസിന് തിരിച്ചടിയായിരിക്കുകയാണ്. കേസ് അട്ടിമറിക്കപ്പെടുമോ എന്ന് ചില സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നത് തന്നെയാണ് ഇതിന് കാരണം.
 
അതേസമയം, ദിലീപുമായി പള്‍സര്‍ സുനിക്കുണ്ടായിരുന്ന പങ്കിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘പിന്നെയും’ എന്ന ചിത്രത്തിന്റെ സെറ്റിലും സുനി എത്തിയതായ് പൊലീസിന് സൂചന ലഭിച്ചു. കാവ്യയും ദിലീപും ഒരുമിച്ചഭിനയിച്ച ചിത്രമാണ് ഇത്. ചിത്രവുമായി സഹകരിച്ചവരുടെ സഹായം തേടാന്‍ തയ്യാറാവുകയാണ് പൊലീസ്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments