Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീനിവാസന്റെ കലാജീവിതത്തെ കരിഓയില്‍ ഒഴിച്ച് വികൃതമാക്കരുത്: മുകേഷ്

കലാകാരന്‍ സമൂഹത്തിന് വേണ്ടി ജീവിക്കുന്നവനാണെന്ന് മുകേഷ് എംഎല്‍എ

ശ്രീനിവാസന്റെ കലാജീവിതത്തെ കരിഓയില്‍ ഒഴിച്ച് വികൃതമാക്കരുത്: മുകേഷ്
കണ്ണൂര്‍ , തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (09:34 IST)
ശ്രീനിവാസന്റെ വീട്ടില്‍ കരിഓയില്‍ ഒഴിച്ചതിനെതിരെ വിമര്‍ശനവുമായി നടനും ഇടതുപക്ഷ എംഎല്‍എയുമായ മുകേഷ്. ഒരു കലാകാരനോടും ഇത്തരത്തില്‍ ചെയ്യരുത്. സമൂഹത്തിന് വേണ്ടി ജീവിക്കുന്നവനാണ് കലാകാരനെന്ന കാര്യം ആരും മറക്കരുതെന്നും കണ്ണൂരില്‍ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു 
 
മികച്ച റോളുകള്‍ ലഭിക്കാന്‍ വേണ്ടി നിരവധി ക്രീമുകള്‍ തെച്ച് വെളുക്കാന്‍ ശ്രമിച്ച വ്യക്തിയാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ കലാജീവിതത്തെ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കരുതെന്നും മുകേഷ് പറഞ്ഞു. ചലച്ചിത്ര പുരസ്‌കാര വേദിയില്‍ ആദരിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ ശ്രീനിവാസന്റെ പേര് ഉണ്ടായിരുന്നെങ്കിലും ഇന്നലെ ചടങ്ങില്‍ നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗൗരി ലങ്കേഷ് വധം: ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ; പിടിയിലായത് സിസിടിവി ദൃശ്യങ്ങളില്‍ സംശയകരമായി കണ്ട ആ​ന്ധ്ര സ്വ​ദേ​ശി