Webdunia - Bharat's app for daily news and videos

Install App

വിവാഹത്തട്ടിപ്പ് വീരന്‍ പിടിയില്‍ !

വിവാഹത്തട്ടിപ്പ് വീരനെ പൊലീസ് വലയിലാക്കി

Webdunia
ശനി, 5 ഓഗസ്റ്റ് 2017 (16:49 IST)
ആദ്യ വിവാഹം മറച്ചുവെച്ച് രണ്ടാം വിവാഹത്തിനൊരുങ്ങുകയും  പെണ്‍കുട്ടിയുടെ വീട്ടുകാരെ കബളിപ്പിച്ച് 25 ലക്ഷവുമായി മുങ്ങിയ യുവാവിനെ പോലീസ് വലയിലാക്കി. നെടുമങ്ങാട് കുപ്പക്കോണം റോഡില്‍ അനീഷ് അഹമ്മദ് പിള്ള എന്ന 30 കാരണാണ്  പോലീസ്  പിടിയിലായത്. 
 
ഇയാള്‍ ആദ്യം വിവാഹം ചെയ്തത് മുണ്ടേല സ്വദേശിയായ യുവതിയെയാണ്. ഇയാൾ ഇവരില്‍ നിന്ന് സ്ത്രീധനമായി 140 പവനും വിലപിടിപ്പുള്ള കാറും ഇരുനിലവീടും 53 സെന്റ് സ്ഥലവും നല്‍കിയിരുന്നു. ഈ വിവാഹത്തില്‍ ഒരു കുഞ്ഞുമുണ്ട്. എന്നാൽ ഈ ബന്ധം നിയമപരമായി വേര്‍പ്പെടുത്താതെയാണ് പോത്തന്‍കോട് സ്വദേശിയായ യുവതിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്.
 
ഈ  വിവാഹം ഉറപ്പിക്കുകയും ബിസിനസ് ആവശ്യത്തിനായി 25 ലക്ഷം കല്യാണത്തിന് മുമ്പ് വേണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് നല്‍കുകയും ചെയ്തു. പിന്നീട് കാറും 125 പവന്‍ സ്വര്‍ണവും ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അനീഷ് മുങ്ങുകയായിരുന്നു. ഇതിനിടെ ആദ്യഭാര്യയുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വിവരം അറിയിച്ചു. 
 
പെൺകുട്ടിയുടെ വീട്ടുകാർ  പോത്തന്‍കോട് പൊലീസില്‍ പരാതി നൽകി. എങ്കിലും നടപടികൾ വൈകുമെന്ന് കണ്ടപ്പോൾ ഇവർ  ആറ്റിങ്ങല്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദ്ദേശം അനുസരിച്ചാണ് പോലീസ്പ്ര പ്രതിയെ അറസ്റ്റ് ചെയ്തത്. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments