Webdunia - Bharat's app for daily news and videos

Install App

മോദിക്കെതിരെ കേരളത്തിന് കുറുകെ ഇടതുമുന്നണിയുടെ മനുഷ്യച്ചങ്ങല

പ്രതിഷേധത്തിന്‍റെ അലയുയര്‍ത്തി ഇടതുമുന്നണിയുടെ മനുഷ്യച്ചങ്ങല

Webdunia
വ്യാഴം, 29 ഡിസം‌ബര്‍ 2016 (18:19 IST)
ബി ജെ പി സര്‍ക്കാരിന്‍റെ നോട്ട് അസാധുവാക്കല്‍ നടപടിക്കും ഇതുമൂലം സഹകരണ മേഖലയിലുണ്ടായ തിരിച്ചടിക്കുമെതിരെ ജനങ്ങളെ ഉള്‍പ്പെടുത്തി ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടന്ന മനുഷ്യച്ചങ്ങല കേരളത്തിന്‍റെ പ്രതിഷേധത്തിന്‍റെ നേര്‍ചിത്രമായി. തിരുവനന്തപുരം മുതല്‍ കാസര്‍കോട്‌ വരെ 700 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരുന്നു മനുഷ്യച്ചങ്ങല.
 
തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മനുഷ്യച്ചങ്ങലയിലെ ആദ്യകണ്ണിയായി. തൊട്ടടുത്തായി കൈകോര്‍ത്തുപിടിച്ച് കോടിയേരി ബാലകൃഷ്ണനും വി എസ് അച്യുതാനന്ദനും കാനം രാജേന്ദ്രനും.
 
കുടുംബം ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസേവനത്തിനിറങ്ങിയപ്പോള്‍ ആ കുടുംബം രക്ഷപ്പെടുകയും രാജ്യം കുളം തോണ്ടപ്പെടുകയും ചെയ്തു എന്ന് വി എസ് അച്യുതാനന്ദന്‍ പ്രസംഗിച്ചു. സി പി എം നേതാക്കളും ഘടകകക്ഷി നേതാക്കളും മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തു. കേരളാ കോണ്‍ഗ്രസ് ബി ഉള്‍പ്പടെയുള്ള ഇടത് അനുഭാവ സംഘടനകളും മനുഷ്യച്ചങ്ങലയില്‍ പങ്കുചേര്‍ന്നു.
 
എറണാകുളത്ത് എം എ ബേബി, ആലപ്പുഴയില്‍ വൈക്കം വിശ്വന്‍, തൃശൂരില്‍ ബേബി ജോണ്‍, പാലക്കാട് എ കെ ബാലന്‍, കോഴിക്കോട് തോമസ് ഐസക്, കൊല്ലത്ത് പി കെ ഗുരുദാസന്‍, മലപ്പുറത്ത് എ വിജയരാഘവന്‍, കണ്ണൂരില്‍ ഇ പി ജയരാജന്‍, കാസര്‍കോട്ട് പി കരുണാകരന്‍ എന്നിവര്‍ മനുഷ്യച്ചങ്ങലയ്ക്കു നേതൃത്വം നല്‍കി.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments