Webdunia - Bharat's app for daily news and videos

Install App

മാതാപിതാക്കള്‍ ശ്രദ്ധിച്ചില്ല; മകന്‍ പിച്ചവെച്ച് നീങ്ങിയത് മരണത്തിലേക്ക് !

ടിവി ആസ്വദിച്ച് അച്ഛനും അമ്മയും! എന്നാല്‍ മകന്‍ പിച്ചവെച്ച് നീങ്ങിയതോ?

Webdunia
ബുധന്‍, 21 ജൂണ്‍ 2017 (14:03 IST)
മാതാപിതാക്കളുടെ അശ്രദ്ധയെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു. കൊച്ചിയില്‍ തിങ്കളാഴ്ച വൈകിട്ടാണ് ഇത്തരത്തില്‍ നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പനങ്ങാട് സ്വദേശിയായ ഉമേഷിന്റെ മകനാണ് വീടിന് അടുത്തുള്ള വെള്ളക്കെട്ടില്‍ വീണ് മുങ്ങിമരിച്ചത്. വൈകീട്ട് ആറു മണിക്കാണ് അപകടം നടന്നത്. 
 
വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ടിവി കണ്ടുകൊണ്ടിരുന്ന കുട്ടി ഇതിനിടെ കളിക്കാന്‍ വേണ്ടി പുറത്തേക്ക് ഇറങ്ങിപ്പോവുകയായിരുന്നു. ഉമേഷിന്റെ മടിയില്‍ നിന്നാണ് കുട്ടി ഇറങ്ങിപ്പോയത്. ഇതു ശ്രദ്ധിക്കാതെ ഉമേഷും ഭാര്യയും ടിവിയില്‍ തന്നെ മുഴുകിയിരിക്കെ കുട്ടി വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. 
 
ഏറെ നേരം കഴിഞ്ഞപ്പോഴാണ് മകന്‍ വീടിനുള്ളില്‍ ഇല്ലെന്നു ഉമേഷ് ശ്രദ്ധിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചലിലാണ് കുഞ്ഞ് വെള്ളക്കെട്ടില്‍ വീണ് പിടയുന്നതായി ഒരാള്‍ കണ്ടത്. ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments