Webdunia - Bharat's app for daily news and videos

Install App

ഭര്‍ത്താവിന്റെ പീഡനം; ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മയെയും മകളെയും പൊലീസ് രക്ഷപ്പെടുത്തി

ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ വയ്യ; ഒടുവില്‍ ആ വീട്ടമ്മ അത് തീരുമാനിച്ചു !

Webdunia
ചൊവ്വ, 6 ജൂണ്‍ 2017 (12:04 IST)
ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ വയ്യാതെ ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മയെയും മകളയെയും പൊലീസ് സിനിമാ സ്‌റ്റൈലില്‍ രക്ഷപ്പെടുത്തി. എറണാകുളം പിറവത്താണ് സിനിമയെ വെല്ലുന്ന സംഭവം അരങ്ങേറിയത്. ഓട്ടോറിക്ഷ ഡ്രൈവറായ വീട്ടമ്മയെയും എട്ടാം ക്ലാസില്‍ പഠിക്കുന്ന മകളെയുമാണ് ജനമൈത്രി പൊലീസ് രക്ഷിച്ചത്. സംഭവമായി ബന്ധപ്പെട്ട്  ഭര്‍ത്താവിനെതിരെ പൊലീസ് കേസ് എടുത്തു. 
 
ഗമണ്ണിലേക്ക് ആത്മഹത്യാ മുനമ്പിലേക്കാണ് മകളെയും കൊണ്ട് വീട്ടമ്മ ഓട്ടോറിക്ഷയില്‍ പോയത്. വീട്ടമ്മ തന്നെയാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. യാത്രയ്ക്കിടയില്‍ താന്‍ മരിക്കാന്‍ പോകുന്ന വിവരം തന്നെ ഫോണില്‍ വിളിച്ചവരോട് പറഞ്ഞു. ഇതില്‍ പരിഭ്രാന്തരായവര്‍ വിവരം പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. 
 
എന്നാല്‍ പിറവം എസ്‌ഐ കെ വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവം അന്വേഷിച്ചത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പോലീസ് പരിശോധിച്ചപ്പോള്‍ അതു വാഗമണ്‍ ലക്ഷ്യമാക്കി നീങ്ങുകയാണെന്നു വ്യക്തമായിരുന്നു. പിന്നീട് പിറവം പൊലീസ് ഈരാറ്റുപേട്ട സ്റ്റേഷനില്‍ വിളിച്ച് വിവരം അറിയിക്കുകയും തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് വീട്ടമ്മയെയും ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments