Webdunia - Bharat's app for daily news and videos

Install App

ബസിൽ തൊട്ടുരുമി നിന്ന് സുഖിക്കാൻ ശ്രമം; ചോദ്യം ചെയ്ത യുവതിയെ മുടിക്ക് കുത്തിപ്പിടിച്ച് മുഖത്തടിച്ച യുവാവ് പിടിയില്‍

ബസിൽ തൊട്ടുരുമി നിന്ന് സുഖിക്കാൻ ശ്രമം! ചോദ്യം ചെയ്ത പെൺകുട്ടിയെ യുവാവ് ചെയ്തത് ഇങ്ങനെ !

Webdunia
വ്യാഴം, 6 ജൂലൈ 2017 (11:37 IST)
ബസില്‍ യാത്ര ചെയ്തിരുന്ന പെൺകുട്ടിയെയും കൂട്ടുകാരികളെയും മുന്നോട്ട് പോകാൻ അനുവദിക്കാതെ തൊട്ടുരുമി നിൽക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത യുവതിയെ യുവാവ് മുടിക്ക് കുത്തിപ്പിടിച്ച് മുഖത്തടിച്ചു. ജൂലായ് 5 ബുധനാഴ്ച വൈകീട്ട് ചേർത്തല കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. സംഭവമായി ബന്ധപ്പെട്ട് തുറവൂർ പാട്ടുകുളങ്ങര സ്വദേശി ആർ ആനന്ദ് എന്ന ബിരുദ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.
 
സംഭവത്തിന് ശേഷം സ്വകാര്യ ബസിൽ നിന്നിറങ്ങി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് നടന്നു പോകുന്നതിനിടെയാണ് പെൺകുട്ടി ആക്രമണത്തിനിരയായത്. ബുധനാഴ്ച വൈകീട്ട് ക്ലാസ് കഴിഞ്ഞ് കോളേജിൽ നിന്ന് വരുന്നതിനിടെ ബസിൽ വെച്ചാണ് ആനന്ദും പെൺകുട്ടിയും തമ്മിൽ തർക്കമുണ്ടായത്. 
 
തുടർന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് ആനന്ദ് പെൺകുട്ടിയെ തടഞ്ഞ് നിർത്തിയത് മുടിക്ക് കുത്തി പിടിച്ച് മുഖത്തടിക്കുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ടാണ് നാട്ടുകാർ സംഭവമറിയുന്നത്. ജംക്ഷനിൽ ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ചേർത്തല പൊലീസ് ആനന്ദിനെ അറസ്റ്റ് ചെയ്തു. ആനന്ദിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments