Webdunia - Bharat's app for daily news and videos

Install App

പ്രതീക്ഷകള്‍ കൈവിട്ടു, പക്ഷേ നഷ്ടമായത് മണിക്കൂറുകള്‍! - കാവ്യ കൊടുത്ത ഒരു പണിയേ...

കാവ്യയെ കാത്തിരുന്നവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി!

Webdunia
തിങ്കള്‍, 24 ജൂലൈ 2017 (08:57 IST)
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ ഫേയ്മസ് ആയ സ്ഥലമാണ് പൊന്‍‌കുന്നം. കാര്യമെന്ത് ചിന്തിക്കണ്ട്. കോട്ടയത്തെ പൊന്‍‌കുന്നത്തെ ജഡ്ജിയമ്മാവന്‍ കോവിലിനെ കുറിച്ചാണ് പറയുന്നത്. ദിലീപിന് ജാമ്യം കിട്ടാനായി സഹോദരന്‍ അനൂപ് ഇവിടെ വഴിപാട് കഴിപ്പിക്കാന്‍ എത്തിയിരുന്നു. ഇതോടെയാണ് ജഡ്ജിയമ്മാവന്റെ പ്രശസ്തി വര്‍ദ്ധിച്ചത്.
 
മുന്‍പ് കോഴ വിവാദത്തില്‍ പെട്ടിരുന്നപ്പോള്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് കേസുമായി ബന്ധപ്പെട്ട് അനുകൂല വിധി ഉണ്ടാകാനായി ഇവിടെ നേര്‍ച്ച നേര്‍ന്നിരുന്നു. അന്നും മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍റ്റ് ചെയ്തിരുന്നു. എന്നാല്‍, ഇന്നത്തെ അത്രയും ഫെയ്മസ് ആകാന്‍ അന്ന് ജഡ്ജിയമ്മാവന് കഴിഞ്ഞില്ല. 
 
ദിലീപിന്റെ സഹോദരനും കുടുംബവും ഇവിടെയെത്തി പ്രാത്ഥന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍ കോവിലില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ കാത്തുനിന്നെങ്കിലും നിരാശ ആയിരുന്നു ഫലം. കാവ്യയെ കാത്തു നിന്ന കന്‍‌മാധ്യമപ്പട നിരാശയോടെയാണ് മടങ്ങിയത്.
 
വെള്ളിയാഴ്ച ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രാര്‍ത്ഥിക്കാന്‍ കാവ്യാ മാധവന്‍ എത്തുമെന്നായിരുന്നു കരുതിയിരുന്നത്. കാവ്യയെ കാത്ത് അര്‍ധരാത്രി വരെ വന്‍ മാധ്യമപ്പടയും ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. ദിലീപിന് വേണ്ടി അനൂപ് വന്നത് പോലെ കാവ്യയും എത്തുമെന്നായിരുന്നു കരുതിയിരുന്നത്. സെലിബ്രിറ്റി ആയതിനാല്‍ ആളൊഴിഞ്ഞ നേരത്താവും കാവ്യ വരിക എന്ന പ്രതീക്ഷയില്‍ വൈകുവോളം ചാനലുകാരും പത്രക്കാരും കാത്തിരുന്നു. ഒടുവില്‍ കാവ്യ എത്തില്ലെന്ന് ഉറപ്പായതോടെയാണ് എല്ലാവരും പിന്തിരിഞ്ഞത്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments