Webdunia - Bharat's app for daily news and videos

Install App

പ്രണയിച്ച് വിവാഹം കഴിച്ചു: പിന്നീട് മതം മാറാന്‍ ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ പീഡനം, ഒടുവില്‍ അതും സംഭവിച്ചു !

ആദ്യം പ്രണയം, പിന്നെ ഒളിച്ചോട്ടം, ഒടുവില്‍ സംഭവിച്ചതോ?

Webdunia
തിങ്കള്‍, 17 ജൂലൈ 2017 (10:28 IST)
പ്രണയിച്ചു വിവാഹം കഴിച്ചു ശേഷം മതം മാറാന്‍ ആവശ്യപ്പെട്ട് മാനസീകമായും ശാരീരികമായും പീഡിപ്പിക്കുന്നെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചേന്ദമംഗല്ലൂര്‍ സ്വദേശി മുസ്ലിം യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുക്കം സ്വദേശിയായ യുവതിയാണ് ഭര്‍ത്താവിന്റെ മതംമാറ്റ നീക്കത്തിനെതിരേ പൊലീസില്‍ പരാതി നല്‍കിയത്.
 
ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ഒക്‌ടോബറില്‍ നാടുവിട്ടു പോകുകയും ഈ വര്‍ഷം ഫെബ്രുവരിയില്‍ വിവാഹം ചെയ്യുകയും ആയിരുന്നു. എന്നാല്‍ വിവാഹത്തിന് പിന്നാലെ ഏറെ താമസിയാതെ തന്നെ  മതം മാറണം എന്ന ഭര്‍ത്താവിന്റെ നിര്‍ബ്ബന്ധം തുടങ്ങി. ഇതിനായി നബീല്‍ ഭാര്യയെ മഞ്ചേരിയിലെ പരിവര്‍ത്തന സ്ഥാപനത്തില്‍ പ്രവേശിപ്പിച്ചെന്നും ഇവിടെ കടുത്ത ശാരീരിക മാനസീക പീഡനങ്ങള്‍ക്ക് ഇരയായതായും പരാതിയില്‍ പറയുന്നു. 
 
തുടര്‍ന്ന് യുവതി സ്വന്തം മാതാപിതാക്കളുമായി ഫോണില്‍ ബന്ധപ്പെടുകയും അവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തി യുവതിയെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും മോചിപ്പിക്കുകയായിരുന്നു. നിര്‍ബ്ബന്ധിത മതപരിവര്‍ത്തനവും ശാരീരിക പീഡനവും അന്യായമായി തടവില്‍ പാര്‍പ്പിക്കലും ഉള്‍പ്പെടെയുള്ള വകുപ്പ് ചുമത്തി യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലികിസ് കേസെടുത്തു. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments