Webdunia - Bharat's app for daily news and videos

Install App

പാറ്റൂര്‍ കേസിലെ പന്ത്രണ്ട് പക്ഷപാതിത്വങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും ബന്ധപ്പെട്ടവര്‍ നടപടി എടുത്തില്ല; വിമര്‍ശനങ്ങളുമായി ജേക്കബ് തോമസ്

ജൂൺ 17ന്​ തിരിച്ചെത്തുമെന്ന്​ ​ജേക്കബ്​ തോമസ്​

Webdunia
ഞായര്‍, 11 ജൂണ്‍ 2017 (12:26 IST)
അവധിക്ക്​ ശേഷം ജൂൺ 17ന്​ തിരിച്ചെത്തുമെന്ന്​ മുൻ വിജിലൻസ്​ ഡയറക്​ടർ ജേക്കബ്​ തോമസ്​. പുതിയ ചുമതലയെക്കുറിച്ച് സര്‍ക്കാരില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടില്ല. അഴിമതിക്കെതിരെ ഏല്ലാവരും ഒ​റ്റക്കെട്ടായി പോരാടണമെന്നും ജേക്കബ്​ തോമസ്​ ആവശ്യപ്പെട്ടു. 
 
പാറ്റൂര്‍ കേസിലെ പന്ത്രണ്ട് പക്ഷപാതിത്വങ്ങള്‍ തന്റെ പുസ്തകത്തില്‍ എഴുതിയിരുന്നു. എന്നാല്‍ ഇത് തിരുത്താന്‍ ബന്ധപ്പെട്ടവരാരും തയ്യാറായില്ല. പാറ്റൂരിലെ കെടുകാര്യസ്ഥത ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
 
ഹൈക്കോടതിയില്‍ നിന്ന് രൂക്ഷമായ പരാമര്‍ശം വന്ന സാഹചര്യത്തിലായിരുന്നു ഡയറക്ടറായിരുന്ന ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത്. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വീണ്ടും അവധി നീട്ടിയിരുന്നു. 
 
മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ചായിരുന്നു ഈ നടപടി. തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറുടെ താത്കാലിക ചുമതല ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറുകയും ചെയ്തു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സെന്‍കുമാര്‍ പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തിയപ്പോള്‍ ലോക്നാഥ് ബെഹ്റയ്ക്ക് സര്‍ക്കാര്‍ വിജിലന്‍സിന്റെ പൂര്‍ണ ചുമതല നല്‍കിയിരുന്നു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments