Webdunia - Bharat's app for daily news and videos

Install App

നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍ - സംഭവം മലപ്പുറത്ത്

ആശുപത്രിയില്‍ നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് പിടിയില്‍, സംഭവം തിരൂരില്‍

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (09:55 IST)
മലപ്പുറം ജില്ലയിലെ തിരൂരിലുള്ള ആശുപത്രിയില്‍ നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍‍. ആശുപത്രിയില്‍ അതിക്രമിച്ചു കയറി നഴ്‌സിനെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനാണ് തിരൂര്‍ കൂട്ടായി കോതപ്പറമ്പ് സ്വദേശിയായ മന്‍സൂറിനെ(22) പൊലീസ് പിടികൂടിയത്. 
 
ഒക്ടോബര്‍ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂട്ടായിയിലുള്ള ഫിഷറീസ് ഹെല്‍ത്ത് സെന്ററില്‍ അതിക്രമിച്ചു കയറിയാണ് യുവാവ് നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കേസില്‍ പൊലീസ് പ്രതി ചേര്‍ത്തതിനു പിന്നാലെ ഇയാള്‍ മഞ്ചേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും നല്‍കിയിരുന്നു. 
 
സംഭവം നടന്ന് ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കേരള ഗവ നഴ്‌സസ് അസോസിയേഷന്‍ തിരൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത മന്‍സൂറിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments