Webdunia - Bharat's app for daily news and videos

Install App

നടിയുടെ കേസ് : മുകേഷിന് വിഐപി സുരക്ഷ

നടിയുടെ കേസ്: മുകേഷിന് അടിച്ചത് ബം‌മ്പറോ?

Webdunia
തിങ്കള്‍, 17 ജൂലൈ 2017 (09:05 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടനും എംഎല്‍എയും ആയ മുകേഷിന് എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് അറിയില്ല. പക്ഷേ കുറച്ച് ദിവസങ്ങളില്‍ മുകേഷിനെതിരെ നവമാധ്യമങ്ങളില്‍ പലതും പ്രചരിക്കുന്നുണ്ട്. അമ്മ ജനറല്‍ ബോഡിയ്ക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ദിലീപിനെ പിന്തുണയ്ക്കുകയും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശിക്കുകയും ചെയ്ത മുകേഷിന്റെ നടപടി ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. 
 
പ്രതിഷേധങ്ങള്‍ ശക്തമായപ്പോള്‍ മുകേഷിന്റെ വീടിന് പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോഴും ഒരു എംഎല്‍എയ്ക്കും ഇല്ലാത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇപ്പോള്‍ മുകേഷ് ജനങ്ങളുടെ മുന്നിലേക്ക് ഇറങ്ങുന്നത്. മുകേഷിനെതിരെ പല ആരോപണണങ്ങളും കേസുമായി ബന്ധപ്പെട്ട് വരുന്നു. മുകേഷിന്റെ ചില ഫോണ്‍ കോളുകളും വിവാദത്തിലാണ് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
 
മുകേഷിന്റെ സുരക്ഷ  പ്രധാനമന്ത്രിയുടെ സുരക്ഷയൊക്കെ ഒരുപോലെ ആയി കഴിഞ്ഞിട്ടുണ്ട്. അതും സ്വന്തം മണ്ഡലത്തില്‍ തന്നെ. ഒരു വര്‍ഷത്തെ എംഎല്‍എ പ്രവര്‍ത്തനങ്ങളുടെ നേട്ടങ്ങള്‍ വിവരിക്കുന്ന സുവനീര്‍ പ്രകാശന പരിപാടി അക്ഷരാര്‍ത്ഥത്തില്‍ പൊലീസ് വലയത്തില്‍ തന്നെ ആയിരുന്നു. 
 
ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം അമ്പതില്‍ പരം പൊലീസുകാരാണ് പരിപാടിക്ക് സുരക്ഷയൊരുക്കിയത്.  അത് പോരാഞ്ഞ്, എആര്‍ ക്യാമ്പില്‍ നിന്നുളള പൊലീസുകാരും ഉണ്ടായിരുന്നു. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് മുകേഷ് എത്തിയതും വന്‍ പോലീസ് സുരക്ഷയോടെ തന്നെ ആയിരുന്നു. കേരളത്തിലെ മന്ത്രിമാര്‍ക്ക് പോലും ഇല്ലാത്ത സുരക്ഷയാണ് സത്യത്തില്‍ എംഎല്‍എ ആയ മുകേഷിന് ലഭിച്ചത്. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments