Webdunia - Bharat's app for daily news and videos

Install App

ജനനേന്ദ്രിയം മുറിച്ച സംഭവം: മകള്‍ സ്വാമിയെ വിളിച്ച് വരുത്തുകയായിരുന്നു; പുതിയ വെളിപ്പെടുത്തലുമായി മാതാവ്

ജനനേന്ദ്രിയം മുറിച്ച സംഭവം; സ്വാമിയെ യുവതി വിളിച്ച് വരുത്തിയത് എന്തിന്?

Webdunia
തിങ്കള്‍, 29 മെയ് 2017 (10:45 IST)
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ മകള്‍ക്കെതിരെ മാതാവും സഹോദരനു രംഗത്ത്. മറ്റൊരു യുവാവുമായുള്ള പ്രണയത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടതിനാലാണ് മകൾ ഇങ്ങനെ പ്രവർത്തിച്ചതെന്നാണ് അമ്മ പറയുന്നത്.
 
സ്വാമിയെ ന്യായികരിച്ച് മകളെ തള്ളിപറഞ്ഞും അമ്മയും സഹോദരനും സംസ്ഥാന പൊലീസ് മേധാവിക്കും വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ടെന്ന് മംഗളം ദിനപ്പത്രവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തന്റെ മകളെ സ്വാമി ഒരിക്കലും ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നാണ് അമ്മ നൽകിയ പരാതിയിൽ പറയുന്നത്.
 
തങ്ങളുടെ കുടുംബമായി സ്വാമിക്ക് വർഷങ്ങളായി ബന്ധമുണ്ടെന്നാണ് അമ്മ പറയുന്നത്. തിരുവനന്തപുരത്ത് വരുമ്പോൾ സ്വാമി സ്ഥിരമായി താമസിച്ചിരുന്നത് പേട്ടയിലെ ഇവരുടെ വീട്ടിലായിരുന്നു. കുടുംബമായി വര്‍ഷങ്ങളോളം ബന്ധമുള്ള ഈ സ്വാമി തന്റെ മകളെ ഒരിക്കലും ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നാണ് അമ്മ അവകാശപ്പെടുന്നത്.
 
തന്റെ മകള്‍ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും ഈ  ബന്ധം ഉപേക്ഷിക്കാൻ താനും ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നെങ്കിലും മകൾ തയ്യാറായിരുന്നില്ലെന്നും മതാവ് നല്‍കിയ പരാതിയിലുണ്ട്. പിന്നീട് സ്വാമിയും ഈ ബന്ധം ഉപേക്ഷിക്കാൻ മകളോട് ആവശ്യപ്പെട്ടിരുന്നു. അതാണ് ഈ പ്രശനങ്ങള്‍ക്ക് എല്ലാം കാരണമെന്നും മാതാവ് പറയുന്നു. സംഭവദിവസം രാവിലെ മകൾ സ്വാമിയോട് പിണങ്ങിയതിന് ക്ഷമ ചോദിച്ചിരുന്നുവെന്നും, ഇനി പിണക്കമില്ലെന്ന് പറഞ്ഞതായും അമ്മയുടെ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം