Webdunia - Bharat's app for daily news and videos

Install App

കൊതുക് കടിച്ചിട്ട് ഉറങ്ങാൻ വയ്യ, കൊതുകുതിരി വാങ്ങാൻ പണവുമില്ല; ദിലീപ് തൻറെ കഷ്ടപ്പാടുകൾ മറച്ചുവയ്ക്കുന്നില്ല!

Webdunia
ചൊവ്വ, 18 ജൂലൈ 2017 (17:18 IST)
വെൽകം ടു സെൻട്രൽ ജയിലിലെ നായക കഥാപാത്രമായ ഉണ്ണിക്കുട്ടൻ ഇരട്ട ജീവപര്യന്തം കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ആളാണ്. എന്നാൽ ആ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ദിലീപിന് ജയിൽവാസം അത്ര സുഖകരമായ ഏർപ്പാടായി തോന്നുന്നില്ല. രാത്രി ഉറങ്ങാൻ പറ്റാത്ത രീതിയിൽ കൊതുകുകൾ ആക്രമിക്കുന്നതാണ് ദിലീപിനെ ബുദ്ധിമുട്ടിക്കുന്നത്.
 
കഴിഞ്ഞ ദിവസങ്ങളിൽ ദിലീപിന് ഏറ്റവും സഹിക്കാൻ കഴിയാത്തതായി തോന്നിയ ഒരു കാര്യം കൊതുകുശല്യമാണ്. എന്നാൽ കൊതുകുതിരി ജയിൽ കാൻറീനിൽ നിന്നാണ് വാങ്ങേണ്ടത്. അതിനുള്ള പണം ദിലീപിൻറെ കൈവശം ഉണ്ടായിരുന്നില്ല.
 
കൊതുകുതിരി ഉൾപ്പടെയുള്ള സാധനങ്ങൾ വാങ്ങാൻ തന്റെ കൈയ്യിൽ പണമില്ലെന്നും ഉടൻ പണം വേണമെന്നും അങ്ങനെയാണ് ദിലീപ് തൻറെ ബന്ധുക്കളെ അറിയിക്കുന്നത്. ജയിൽ കാൻറീനിൽ നിന്ന് സാധനങ്ങൾ വാങ്ങാനുള്ള പണം ഉടൻ തന്നെ ബന്ധുക്കൾ മണിയോർഡറായി ദിലീപിന് ജയിലിലേക്ക് അയച്ചുകൊടുത്തു.
 
അതിനിടെ ദിലീപിൻറെ ബന്ധുക്കൾ കഴിഞ്ഞ ദിവസം ജയിലിലെത്തി ദിലീപിനെ കണ്ടു. ഏറെനേരം ദിലീപ് ബന്ധുക്കൾക്കൊപ്പം ചെലവഴിച്ചെന്നാണ് റിപ്പോർട്ടുകൾ. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments