Webdunia - Bharat's app for daily news and videos

Install App

കാവ്യയുടെ അമ്മ പറഞ്ഞതില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്, ഒന്നും വിശ്വസനീയമല്ല; ശ്യാമളയെ വീണ്ടും ചോദ്യം ചെയ്യും

കുരുക്കുകള്‍ മുറുകുന്നു...

Webdunia
വ്യാഴം, 27 ജൂലൈ 2017 (08:25 IST)
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘം ദിലീപിനെതിരെയുള്ള കുറുക്കുകള്‍ മുറുക്കുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ അമ്മ ശ്യാമളയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും.
 
കഴിഞ്ഞ ദിവസം ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കാവ്യയെ ചോദ്യം ചെയ്തതിനു ശേഷമാണ് അന്വേഷണ സംഘം ശ്യാമളയുടെ മൊഴി രേഖപ്പെടുത്തിയത്. പ്രത്യേക ചോദ്യാവലി പൊലീസ് തയ്യാറാക്കിയിരുന്നു. ഏകദേശം ആറ്‌ മണിക്കൂറോളം നീണ്ടുനിന്നിരുന്നു ചോദ്യം ചെയ്യല്‍. 
 
കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെകിലും തല്‍ക്കാ‍ലം താരത്തിനെതിരെ ഒരു നടപടിയും വേണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ആവശ്യമെങ്കില്‍ കാവ്യയെ ഇനിയും വിളിപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ശ്യാമളയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുണ്ടെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ശ്യാമള നല്‍കിയ മൊഴി പൊലീസ് പരിശോധിച്ചു. ഇതില്‍ അവര്‍ പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ശ്യാമളയെ വീണ്ടും ചോദ്യം ചെയ്യുക.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments