Webdunia - Bharat's app for daily news and videos

Install App

ഇരുപത്തിനാലു മണിക്കൂർ വെള്ളത്തിൽ കിടന്നി‌ട്ടും വയറ്റിൽ വെള്ളമുണ്ടായിരുന്നില്ല? മിഷേ‌ലിന്റെ നിറവും മങ്ങിയില്ല?

മിഷേലിന്റെ വാർത്തകൾ കാണാമറയത്തായി?

Webdunia
വ്യാഴം, 4 മെയ് 2017 (11:35 IST)
മിഷേൽ ഷാജി വർഗീസ് - ആരും അത്ര പെട്ടന്ന് മറന്നിട്ടുണ്ടാകില്ല ഈ പേര്. സോഷ്യൽ മീഡിയകളിലൂടെയാണ് മിഷേലിന്റെ മരണവിവരം തന്നെ മാധ്യമങ്ങൾ അറിയുന്നത്. വാർത്ത വിവാദമായതോടെ പൊലീസിന്റെ ഭാഗത്ത് നിന്നും ശക്തമായ അന്വേഷണം ആരംഭിച്ചു. എന്നാൽ മിഷേൽ മരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും മിഷേലിന്റേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്നത് സംബന്ധിച്ച ദുരൂഹതകള്‍ ബാക്കിയാണ്.
 
മാസങ്ങൾ കഴിഞ്ഞിട്ടും മിഷേലിന്റെ കുടുംബം ഇപ്പോഴും സംശയങ്ങൾ ഉന്നയിക്കുകയാണ്. വനിതാ മാഗസിന് മിഷേലിന്റെ അമ്മ സൈലമ്മ നല്‍കിയ അഭിമുഖത്തിലാണ് ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ അവർ ചോദിക്കുന്നത്. മാതാപിതാക്കൾക്കും മാധ്യമങ്ങൾക്കും പൊലീസുകാർക്കും ഉത്തരംകിട്ടാത്ത ചോദ്യമായി അത് ഇപ്പോഴും നിലനിൽക്കുന്നു.
 
മിഷേലിന്റെ മരണം സ്വാഭാവികമായ ഒന്നാണെന്ന് ഈ കുടുംബം ഇപ്പോഴും വിശ്വസിക്കുന്നില്ല. മിഷേല്‍ മരിച്ചത് എങ്ങനെയെന്ന് അറിയാനുള്ള അവകാശം മാതാപിതാക്കളായ തങ്ങള്‍ക്കില്ലേ എന്ന് സൈലമ്മ കണ്ണീരോടെ ചോദിക്കുന്നു. മകൾക്ക് നീതി കിട്ടുമെന്നാണ് തന്റെ ഇപ്പോഴുമുള്ള പ്രതീക്ഷയെന്നും അവർ പറയുന്നു.
 
ഇരുപത്തിനാലു മണിക്കൂര്‍ വെള്ളത്തില്‍ കിടന്നിട്ടും മിഷേലിന്റെ വയറ്റിൽ ഒരു തുള്ളി വെള്ളം പോലും ഉണ്ടായിരുന്നില്ല. കായലില്‍ നിന്നും നീന്തിക്കയറി കരയില്‍ വന്നു കിടക്കുന്നത് പോലെയാണ് തോന്നിയതെന്നും സൈലമ്മ പറയുന്നു. കായലില്‍ ഇത്രയും നേരം കിടന്നിട്ടും അവളുടെ നിറം അല്‍പം പോലും മങ്ങിയുമിരുന്നിരുന്നില്ല. മാത്രമല്ല മിഷേലിന്റെ മൂക്കിന് താഴെ രണ്ട് നഖപ്പാടുകള്‍ ഉണ്ടായിരുന്നു. അതെങ്ങനെ വന്നുവെന്ന് തങ്ങള്‍ക്കറിയണമെന്നും മിഷേലിന്റെ അമ്മ ആവശ്യപ്പെടുന്നു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments