Webdunia - Bharat's app for daily news and videos

Install App

ഇത് ദിലീപിനോടുള്ള വെല്ലുവിളിയോ?; പൃഥ്വിരാജ് ചിത്രത്തില്‍ നായികയായി മഞ്ജുവാര്യര്‍ !

ഇത് ദിലീപിനോടുള്ള വെള്ളുവിളിയോ?

Webdunia
വെള്ളി, 4 ഓഗസ്റ്റ് 2017 (13:58 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമയെ രണ്ട് വ്യത്യസ്ത ചേരിയാക്കി മാറ്റുകയായിരുന്നു. നടന്‍ ദിലീപിന് നേരെ ആരോപണമുയര്‍ന്നതോടെയായിരുന്നു ഇതിന് തുടക്കം. ദിലീപ് അറസ്റ്റിലായതോടെ അമ്മയുടെ പ്രാഥമീക അംഗത്വത്തില്‍ നിന്ന് വരെ ദിലീപിനെ പുറത്താക്കിയതായിരുന്നു ഇവയില്‍ പ്രധാനപ്പെട്ടത്. ഇതിന് വേണ്ടി ശക്തമായി വാദിച്ചത് പൃഥ്വിരാജാണെന്നായിരുന്നു പറയപ്പെടുന്നു.
 
പൃഥ്വിരാജിനെ നായകനാക്കി ക്യാമറാമാന്‍ വേണു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍ നായികയാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല. ഗബ്രിയേലും മാലാഖമാരും എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 
 
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന കമല്‍ ചിത്രം ആമിയില്‍ പൃഥ്വിരാജ് അതിഥി താരമായി എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ആമിയില്‍ മാധവിക്കുട്ടിയാകുന്നത് മഞ്ജുവാര്യരാണ്. പൃഥ്വിരാജ് ആദ്യമായിട്ടാണ് മഞ്ജുവാര്യര്‍ക്കൊപ്പം അഭിനയിക്കുന്നത്. യുവനായകന്മാരില്‍ കുഞ്ചാക്കോ ബോബന്‍, അനൂപ് മേനോന്‍, ഇന്ദ്രജിത്ത് എന്നിവരാണ് മഞ്ജുവാര്യര്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ളവര്‍. ആമിയിലാകും പൃഥ്വി ആദ്യം മഞ്ജുവിനൊപ്പം സ്‌ക്രീന്‍ പങ്കിടുക.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments