Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ആ നാല് മണിക്കൂര്‍ മലയാള സിനിമ ഭയക്കുന്നു ? മോഹന്‍ലാലിന്റെ വിശ്വസ്തനും ദിലീപിനെ കാണാന്‍ ജയിലില്‍

ദിലീപിനെ കാണാന്‍ മോഹന്‍ലാലിന്റെ വിശ്വസ്തന്‍ ആന്റണി പെരുമ്പാവൂരും

ആ നാല് മണിക്കൂര്‍ മലയാള സിനിമ ഭയക്കുന്നു ? മോഹന്‍ലാലിന്റെ വിശ്വസ്തനും ദിലീപിനെ കാണാന്‍ ജയിലില്‍
ആലുവ , ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (15:13 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ജനപ്രിയനടന്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശകരുടെ തിരക്ക്‌. നേരത്തെ ജയിലില്‍ എത്തി ദിലീപുമായി കൂടിക്കാഴ്ച നടത്തി പരസ്യപിന്തുണ പ്രഖ്യാപിച്ച ഗണേഷ് കുമാര്‍ എംഎല്‍എ മടങ്ങിയ ശേഷം നിര്‍മ്മാതാവും മോഹന്‍ലാലിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂരും ആലുവ ജയിലിലെത്തി. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമായിരുന്നു ആന്റണി പെരുമ്പാവൂര്‍ ദിലീപിന് പിന്തുണയുമായി എത്തിയത്.  
 
രണ്ടാം തവണയും ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ദിലീപിനെ കാണാനായി ഓരോരുത്തരും എത്തിത്തുടങ്ങിയത്. ശനിയാഴ്ച കാവ്യാ മാധവനും മീനാക്ഷിയും സംവിധായകന്‍ നാദിര്‍ഷായ്ക്കൊപ്പം ജയിലില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഓരോ താരങ്ങളും ദിലീപിനെ കാണാനായി ജയിലിലെത്തി തുടങ്ങിയത്. 
 
ഉത്രാടദിവസം നടന്മാരായ ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ എന്നിവരും സംവിധായകന്‍ രഞ്ജിത്തും ദിലീപിനെ കാണാന്‍ ജയിലിലെത്തിയിരുന്നു. സമയപരിധി ഉണ്ടായിരുന്നതിനാല്‍ കൂടുതലൊന്നും സംസാരിക്കാന്‍ കഴിയിഞ്ഞില്ലെന്ന് ഷാജോണ്‍ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍, മറ്റുള്ളവര്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ തയ്യാറായില്ല. 
 
ഇതിനു പിന്നാലെ ഇന്നലെ നടന്‍ ജയറാമും ദിലീപിനെ കാണാന്‍ എത്തിയിരുന്നു. പതിവു ഓണക്കോടിയുമായായിരുന്നു ജയറാം ദിലീപിനെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ നടനും എം എല്‍ എയുമായ ഗണേഷ് കുമാര്‍ ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടു. ഇതിനു പിന്നാലെ തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, നടന്‍ സുധീര്‍, ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ നിര്‍മാതാക്കളായ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവരും രാവിലെ ദിലീപിനെ കണ്ടു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ബാലരമ അന്റെ ബാപ്പ’ - വിടി ബല്‍‌റാമിന്റെ മറുപടി വൈറലാകുന്നു!