Webdunia - Bharat's app for daily news and videos

Install App

ആ കത്തിലെ കയ്യക്ഷരം സുനിയുടേതല്ല, അത് എഴുതിയത് മറ്റൊരാള്‍ ?; ദിലീപിന്റെ മൊഴിയെടുക്കും - കേസ് വഴിത്തിരിവില്‍

Webdunia
ഞായര്‍, 25 ജൂണ്‍ 2017 (10:18 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് വീണ്ടും വഴിത്തിരിവിലേക്ക്. കേസിലെ പ്രതി പൾസർ സുനി നടൻ ദിലീപിന് അയച്ചതെന്നു പറയപ്പെടുന്ന കത്തിലെ കയ്യക്ഷരം സുനിയുടേതല്ലെന്ന് വ്യക്തമായി. സുനി മുൻപ് കോടതിയിൽ നൽകിയ പരാതിയിലേയും ഇപ്പോള്‍ പുറത്തുവന്ന കത്തിലേയും കയ്യക്ഷരം വ്യത്യസ്തമാണെന്നും രണ്ടിലേയും ഭാഷയിലും ശൈലിയിലും പ്രകടമായ വ്യത്യാസമുണ്ടെന്നും പ​ൾ​സ​ർ സു​നി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ.​കൃ​ഷ്ണ​കു​മാ​ര്‍ പറഞ്ഞു.
 
സുനിയുടെ സഹതടവുകാരനായ നിയമവിദ്യാര്‍ത്ഥിയാണ് ഈ കത്തെഴുതിയതെന്നും സൂചനയുണ്ട്. വിഷ്ണുവിന് കത്ത് കൈമാറിയതും സഹതടവുകാരനായ ഈ വിദ്യാര്‍ത്ഥി തന്നെയാണെന്നാണ് വിവരം. ഏപ്രില്‍ 12ന് എഴുതി സഹതടവുകാരനായ വിഷ്ണുവിന്റെ പക്കല്‍ കൊടുത്തുവിട്ട കത്ത് ഇന്നലെയാണ് പുറത്തുവന്നത്. ജയില്‍ സൂപ്രണ്ടിന്റെ സീലോടുകൂടിയ പേപ്പറിലായിരുന്നു കത്ത് എഴുതിയിരിക്കുന്നത്. തന്നെയും ഒപ്പമുള്ള അഞ്ചുപേരെയും രക്ഷിക്കണമെന്നാണ് കത്തില്‍ സുനി ആവശ്യപ്പെട്ടത്. 
 
പൾസർ സുനി ബ്ലാക്ക്മെയിൽ ചെയ്തുവെന്ന പരാതിയിൽ നടൻ ദിലീപിന്റെയും സംവിധായകൻ നാദിർഷയുടെയും ദിലീപിന്റെ മാനേജറുടേയും മൊഴിയെടുക്കുമെന്ന അന്വേഷണസംഘം പറഞ്ഞു. ദിലീപിനോടു പറയാനുള്ള കാര്യങ്ങൾ അറിയിക്കാൻ നാദിർഷയുടെ ഫോണിലേക്കാണു വിളികൾ വന്നിരുന്നത്. ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ ഫോണിലും സമാനരീതിയിലുള്ള വിളി വന്നിരുന്നു. എല്ലാം റിക്കോർഡ് ചെയ്തു രണ്ടു മാസം മുൻപുതന്നെ ഡിജിപിക്കു നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടെ മൊഴിയെടുക്കുന്നത്.   

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments