Webdunia - Bharat's app for daily news and videos

Install App

'അവരാണ് എന്റെ ബലം, അവരില്ലെങ്കിൽ ഞാനില്ല' - ആരാധകരെ കൈവീശി കാണിച്ച് ദിലീപ് പറഞ്ഞത്

'എല്ലാം എന്റെ സമയദോഷം, ഒരു തെറ്റും ചെയ്തിട്ടില്ല, എല്ലാം ശരിയാകും' - ദിലീപിനു അവരോട് പറയാനുള്ളത് ഇതുമാത്രം

Webdunia
വ്യാഴം, 5 ഒക്‌ടോബര്‍ 2017 (10:27 IST)
'ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, എല്ലാം എന്റെ സമയദോഷമാണ്. എല്ലാം ശരിയാകും'. ജാമ്യം കിട്ടിയശേഷം പറവൂർ കവലയിലെ സഹോദരന്റെ വീട്ടിലെത്തിയ ദിലീപ് വീട്ടുകാരോട് പഞ്ഞതാണിങ്ങനെ. ദിലീപിനെ കാണാനെത്തിയ സുഹൃത്തുക്കളോടും തന്റെ സമയദോഷത്തെ കുറിച്ച് തന്നെയാണ് ദിലീപ് പറഞ്ഞത്.
 
താൻ തെറ്റുകാരനല്ലന്നും അതിനാൽ കോടതി നടപടികളെ ഭയപ്പെടുന്നില്ലന്നും സുഹൃത്തുക്കളും കുടുബാംഗങ്ങളുമുൾപ്പെടെ വീട്ടിലുണ്ടായിരുന്നവരുടെ മുമ്പിൽ ദിലിപ് വ്യക്തമാക്കി. ’അവാരാണ് എന്റെ ബലം.അവരില്ലങ്കിൽ ഞാനില്ലെന്ന്’ ദിലീപ് പറഞ്ഞു. തന്നെ കാണാനെത്തിയ ആരാധകരെ കൈവീശി കാണിച്ചാണ് ദിലീപ് ഇത് പറഞ്ഞതെന്ന് സുഹൃത്തുക്കൾ പറയുന്നു.
 
നടന്മാരായ സിദ്ദിഖ്, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, നാദിർഷ, ധർമ്മജൻ, നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം, നഗരസഭാ കൗൺസിലർ ജെറോം മൈക്കിൾ എന്നിവർ ദിലീപിനെ കാണാനായി വീട്ടിലെത്തിയിരുന്നു.  
 
അതേസമയം, ദിലീപിനെതിരായ ശക്തമായ കുറ്റപത്രം വൈകാതെ സമർപ്പിക്കാൻ പൊലീസ് ശ്രമം തുടരുന്നുണ്ട്. ഒന്നു രണ്ട് ആഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയുമെന്നാണ് പൊലീസിന്റെ വിശ്വാസം. നാല് സാക്ഷിമൊഴികളും മൊബൈൽ ഫോണുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും ശാസ്ത്രീയ പരിശോധന ഫലങ്ങൾ ഉൾപ്പെടുത്തി സമഗ്രമായ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് ആലോചിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments