Webdunia - Bharat's app for daily news and videos

Install App

അമ്മയുടെ ചോദ്യത്തിന് പിന്നില്‍ ദിലീപിന് പിടിച്ചു നില്‍ക്കാനായില്ല, ഭക്ഷണം പോലും ഉപേക്ഷിച്ച് ഒരുമൂലക്ക് പോയിരുന്ന് കരഞ്ഞു!

ആ അമ്മ ഒന്നുമറിഞ്ഞിരുന്നില്ല...

Webdunia
ചൊവ്വ, 25 ജൂലൈ 2017 (15:20 IST)
ഹൈക്കോടതി തനിക്ക് ജാമ്യം നിഷേധിച്ചുവെന്ന വാര്‍ത്ത ദിലീപ് അറിയുന്നത് ജയിലിലെ ടിവിയില്‍ നിന്നുമാണ്. ജാമ്യം കിട്ടുമെന്ന പ്രതീക്ഷ ദിലീപിനുണ്ടായിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജാമ്യം നിഷേധിച്ചെന്ന വാര്‍ത്ത ടിവിയില്‍ കണ്ടതു മുതല്‍ നിസംഗ ഭാവമായിരുന്നു ദിലീപിന്. ആരോടും ഒന്നും പറയാനില്ലാതെ ജയിലിലെ മൂലയില്‍ പോയിരുന്നു. 
 
ആരോടും മിണ്ടാന്‍ ദിലീപ് കൂട്ടാക്കിയില്ല. തിങ്കളാഴ്ച ഉച്ചയായപ്പോള്‍ സഹോദരന്‍ അനൂപ് നടനെ കാണാന്‍ ജയിലില്‍ എത്തിയിരുന്നു. വെറും പത്ത് മിനുട്ട് മാത്രമാണ് ഇരുവരും സംസാരിച്ചത്. അമ്മയേയും മകള്‍ മീനാക്ഷിയേയും ഭാര്യ കാവ്യാ മാധവനേയും വിളിക്കാനുള്ള അനുമതി ജയില്‍ അധികൃതര്‍ നേരത്തേ അനുവാദം നല്‍കിയിരുന്നു. 
 
ജയിലിലെ ഫോണില്‍ നിന്നും അമ്മയോടും മകളോടും ദിലീപ് സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.വയസായ അമ്മ ദയനീയമായി എന്ന് തിരികെ വരുമെന്ന് ചോദിച്ചു. പിന്നെയൊന്നും മിണ്ടാന്‍ ദിലീപിനായില്ല. വളരെ ക്ഷ്ടപ്പാടുകള്‍ സഹിച്ചാണ് ആ അമ്മ ഗോപാലകൃഷ്ണനെ വളര്‍ത്തിയത്. അമ്മയോട് സംസാരിച്ച ദിലീപ് മിനിട്ടുകളോളം പൊട്ടിക്കരഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
 
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് ജാമ്യം നല്‍കാനാവില്ലെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ് വിധിച്ചത്. ദിലീപ് കേസിലെ മുഖ്യ സൂത്രധാരനാണെന്നും ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments