Webdunia - Bharat's app for daily news and videos

Install App

അമിത് ഷായുടെ മോഹം കേരളത്തില്‍ വിലപ്പോവില്ല: കോടിയേരി

അമിത് ഷായുടെ മോഹം കേരളത്തില്‍ വിലപ്പോവില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

Webdunia
ശനി, 3 ജൂണ്‍ 2017 (14:17 IST)
ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മോഹം കേരളത്തില്‍ വിലപ്പോവില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിവിധ കോർപ്പറേറ്റുകളിൽ നിന്നായി ശേഖരിച്ചിട്ടുള്ള 1200 കോടി രൂപ കേരളത്തിൽ ഒഴുക്കാനും സംഘപരിവാറിന്റെ അടിത്തറ കെട്ടിപ്പടുക്കാനുമാണ് അമിത് ഷാ ശ്രമിക്കുന്നത്. ബി ജെ പി നടത്തുന്ന ഇത്തരം നീക്കങ്ങളെല്ലാം കോൺഗ്രസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
 
എഴുപതിലധികം സീറ്റുകള്‍ നേടി ബിജെപി കേരളം പിടിക്കുമെന്നായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാനത്തെത്തിയ അമിത് ഷാ പറഞ്ഞത്. അടുത്ത പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കേരളത്തിലെ മുഴുമന്‍ സീറ്റുകളും ബിജെപി നേടുമെന്ന് പറയാനാണ് ഇപ്പോൾ അദ്ദേഹം വന്നിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. 
 
കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിരോധന വിജ്ഞാപനം രാജ്യത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെ മറികടക്കുന്നതിനായി അവർ കോർപ്പറേറ്റുകളിൽ നിന്ന് പണം വ്യാപകമായി പിരിക്കുകയാണ്. വിജ്ഞാപനം ജനങ്ങളോടും ഭരണഘടനയോടുമുള്ള വെല്ലുവിളി ആയതിനാലാണ് സംസ്ഥാന സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടുന്നതെന്നും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ മാ‍ത്രം എന്തുകൊണ്ടാണ് ഈ സമീപനം സ്വീകരിക്കാത്തതെന്നും കോടിയേരി ചോദിച്ചു. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments