Webdunia - Bharat's app for daily news and videos

Install App

യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ശേഷം രണ്ടു പവന്റെ സ്വർണ്ണമാല തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യർ
തിങ്കള്‍, 12 ഫെബ്രുവരി 2024 (15:38 IST)
പാലക്കാട്: കൊല്ലങ്കോട്ടെ വണ്ടിത്താവളം സ്വദേശിയായ യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച ശേഷം രണ്ടു പവന്റെ സ്വർണ്ണമാല തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര വടൂവൂർകോണം ആയിര വിറളിവിളയിൽ ജോണി എന്ന 37 കാരനാണ് പോലീസ് പിടിയിലായത്.
 
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി കൊല്ലങ്കോട്ടെ ലോഡ്ജിൽ വച്ചാണ് ഇയാൾ  പീഡിപ്പിച്ചത്. വിഷ്ണു എന്ന പേരിൽ ആൾമാറാട്ടം നടത്തിയാണ് ഇയാൾ കഴിഞ്ഞ രണ്ടു മാസമായി യുവതിയുമായി അടുത്തത്. പിന്നീട് പരിചയം യുവതിയുടെ ഭർത്താവിനെ അറിയിക്കും എന്ന് ഭീഷണിപ്പെടുത്തി ലോഡ്ജിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ മാലയും തട്ടിയെടുത്ത ശേഷം ഇയാൾ സ്ഥലം വിട്ടു.
 
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി കൊല്ലങ്കോട് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞതും പിടികൂടിയതും. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദിന്റെ നിർദ്ദേശപ്രകാരം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച് സൈബർ സെൽ വഴിയാണ് ഇയാളെ കണ്ടെത്തിയത്. തിരുവനന്തപുരം തമ്പാനൂർ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിന്നീട് പിടികൂടിയത്.
 
സമൂഹ മാധ്യമം വഴി പലരെയും കബളിപ്പിച്ചതും സ്ത്രീകളെ അപമാനിച്ചതുമായി നിരവധി കേസുകൾ ഇയാളുടെ പേരിലുള്ളതായി പോലീസ് സ്ത്രീകരിച്ചു. അറസ്റ്റിലായ പ്രതിയെ ചിറ്റൂർ കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അടുത്ത ലേഖനം
Show comments